പട്ടാപ്പകല്‍ കത്തിയുമായെത്തി മോഷണശ്രമം പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു
മാനന്തവാടി പിലാക്കാവില്‍ ഇന്ന് രാവിലെ 11 മണിയോടെയാണ് കത്തിയുമായെത്തി അമ്മയെയും 5 വയസ്സുള്ള മകളെയും ആക്രമിക്കാന്‍ ശ്രമിച്ചത്. പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. അറസ്റ്റിലായത് പിലാക്കാവ് കല്ലിങ്കല്‍ നിഖില്‍ (27).അടുക്കള വാതില്‍ വഴി അകത്ത് കയറിയ പ്രതി 5 വയസ്സുള്ള കുട്ടിയുടെ കഴുത്തിലെ മാല പൊട്ടിച്ചെടുക്കാന്‍ ശ്രമിക്കുകയും കുട്ടി ഒച്ച വച്ചതിനെ തുടര്‍ന്ന് മുറിയിലേക്ക്് വന്ന അമ്മയുടെ മാലയും പൊട്ടിക്കാന്‍ ശ്രമിച്ചു.ബഹളത്തെ തുടര്‍ന്ന് അയല്‍വാസികള്‍ എത്തിയപ്പോള്‍ പ്രതി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു.ഈ സമയം പ്രതിയെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.