ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

0
ചിത്രരചന, ഫോട്ടോഗ്രാഫി മത്സരം
ഭക്ഷ്യ സിവില്‍ സപ്ലൈസ് ഉപഭോക്തൃകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ദേശീയ ഉപഭോക്തൃ ദിനാചരണത്തിന്റെ ഭാഗമായി പ്ലസ്ടു തലം വരെയുളള കുട്ടികള്‍ക്കായി ചിത്രരചന (വാട്ടര്‍ കളര്‍) മത്സരവും, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ഫോട്ടോഗ്രാഫി മത്സരവും സംഘടിപ്പിക്കുന്നു. ചിത്രരചനാ മത്സരം ഡിസംബര്‍ 18 ന് ഉച്ചയ്ക്ക് 1.30 മുതല്‍ 3.30 വരെ കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂളില്‍ നടക്കും. പങ്കെടുക്കുന്നവര്‍ ഉച്ചയ്ക്ക് 1 ന് സ്‌കൂളില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. ഉണരൂ ഉപഭോക്താവേ ഉണരൂ എന്നതാണ് ചിത്ര രചനാ മത്സരത്തിന്റെ വിഷയം. മത്സരത്തിനാവശ്യമായ സാധനങ്ങള്‍ (ചാര്‍ട്ട് പേപ്പര്‍ ഒഴികെ) മത്സരാര്‍ത്ഥികള്‍ തന്നെ കൊണ്ടു വരണം. ഹരിത ഉപഭോഗം, പ്ലാസ്റ്റിക്ക് മലിനീകരണം എന്നിവയാണ് ഫോട്ടോഗ്രാഫി മത്സരത്തിന്റെ വിഷയങ്ങള്‍. ഫോട്ടോഗ്രാഫുകള്‍ കോളേജ് അധികൃതരുടെ സാക്ഷ്യപത്രം സഹിതം ഡിസംബര്‍ 18 ന് വൈകീട്ട് 5ന് മുമ്പായി dsowayanad1@gmail.com എന്ന ജില്ലാ സപ്ലൈ ഓഫീസറുടെ ഇ-മെയില്‍ ഐ.ഡിയില്‍ അയക്കേണ്ടതാണ്. വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റിനോടൊപ്പം ഒന്നാം സമ്മാനമായി 5000 രൂപയും, രണ്ടാം സമ്മാനമായി 2000 രൂപയും, മൂന്നാം സമ്മാനമായി 1000 രൂപയും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04936 202273, 9447544840, 9447436550, 9446871587 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.
വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ നരോകടവ് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഇന്ന് ( വ്യാഴം) രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ അരമ്പറ്റ കുന്ന്, കുഴിവയല്‍, ആശാരികവല എന്നിവിടങ്ങളില്‍ ഇന്ന് ( വ്യാഴം) രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
ഗതാഗതം നിരോധിച്ചു
കല്‍പ്പറ്റ നഗരസഭയില്‍ പിണങ്ങോട് തുര്‍ക്കി റോഡില്‍ വട്ടക്കാരി ജംഗ്ഷനില്‍ കലുങ്ക് നിര്‍മ്മാണ പ്രവര്‍ത്തി നടക്കുന്നതിനാല്‍ ഇതുവഴി താത്ക്കാലികമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതുവഴിയുള്ള യാത്രക്കാര്‍ തുര്‍ക്കി ബസാര്‍ റോഡ്, കരോളിന നഗര്‍ റോഡ് എന്നിവ ഉപയോഗിക്കണമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
ആസാദി കാ അമൃത് മഹോത്സവ്:
ചരിത്ര ക്വിസ് മത്സരത്തിന് രജിസ്റ്റര്‍ ചെയ്യാം

ആസാദി കാ അമൃത് മഹോത്സവ്- സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് വയനാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് നടത്തുന്ന ചരിത്ര ക്വിസ് മത്സരത്തില്‍ പങ്കെടുക്കുന്നതിന് രണ്ട് പേരടങ്ങുന്ന ടീമുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. ജില്ലയിലെ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കാണ് അവസരം. ഒരേ സ്ഥാപനത്തില്‍ പഠിക്കുന്ന രണ്ട് പേരായിരിക്കണം ടീമംഗങ്ങള്‍. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും പനമരം ഗ്രാമപഞ്ചായത്തും സംയുക്തമായി ഡിസംബര്‍ 22 ന് പനമരം ജി.എല്‍.പി സ്‌കൂള്‍ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടത്തുന്ന തലക്കല്‍ ചന്തു അനുമസ്മരണ സെമിനാര്‍ വേദിയില്‍ വെച്ച് ഉച്ചയ്ക്ക് 2.30 ന് ക്വിസ് മത്സരം നടക്കും. താത്പര്യമുള്ള ടീമുകള്‍ https://forms.gle/NWHR27e4QveFa5bG7  എന്ന ലിങ്കിലോ diowayanad2@gmail.com എന്ന മെയിലിലേക്ക് പേരും ഫോണ്‍ നമ്പറും അയച്ചോ ഡിസംബര്‍ 19 നകം രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്ത ടീമുകള്‍ ഡിസംബര്‍ 22 ന് ഉച്ചയ്ക്ക് 2.15 നകം പനമരം ജി.എല്‍.പി സ്‌കൂളിലെ സെമിനാര്‍ വേദിയില്‍ റിപ്പോര്‍ട്ട് ചെയ്യണം.

നഗരമാലിന്യ സംസ്‌കരണം -നൂതന സാങ്കേതിക ആശയങ്ങള്‍ സമര്‍പ്പിക്കാം

സ്വച്ഛ് സര്‍വേക്ഷണ – 2022 ന്റെ ഭാഗമായി കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം  ‘സ്വച്ഛ് ടെക്നോളജി ചലഞ്ച്’ സംഘടിപ്പിക്കുന്നു. ‘ആത്മനിര്‍ഭര്‍ ഭാരത്’, ‘മേക്ക് ഇന്‍ ഇന്ത്യ’ എന്നിവയില്‍  ഗവണ്‍മെന്റിന്റെ കാഴ്ചപ്പാടുമായി യോജിപ്പിച്ച് ശുചിത്വത്തിലും മാലിന്യ സംസ്‌കരണത്തിലും പ്രാദേശികമായി നവീകരിച്ചതും ചെലവ് കുറഞ്ഞതും നടപ്പിലാക്കാന്‍ കഴിയുന്നതുമായ സാങ്കേതിക പരിഹാരങ്ങള്‍ കണ്ടെത്തുക എന്നതാണ് സ്വച്ഛ് ടെക്നോളജി ചലഞ്ചിന്റെ  ലക്ഷ്യം.   സാമൂഹിക സുസ്ഥിരത, മാലിന്യ രഹിതം, ഇ ഗവേണന്‍സിലിലൂടെ സുതാര്യത ,പ്ലാസ്റ്റിക് മാലിന്യം പരിപാലനം എന്നീ ആശയങ്ങളില്‍ അധിഷിതമായാണ് മത്സരം. സംസ്ഥാന തലത്തിലുളള മികച്ച മൂന്ന് ആശയത്തിനു   സംസ്ഥാന സര്‍ക്കാര്‍ പുരസ്‌ക്കാരം നല്‍കും.   രാജ്യത്തുടനീളമുള്ള ഓരോ ആശയ മേഖലകളിലെയും  മികച്ച 3 ആശയങ്ങ ളില്‍ ഓരോന്നിനും 25 ലക്ഷം രൂപ ലഭിക്കും.   ഫ്രഞ്ച് ഗവണ്‍മെന്റിന്റെ സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കുന്ന സംരഭമായ എ.എഫ്.ഡി  ഒരു വര്‍ഷത്തെ സാങ്കേതിക സഹായവും തെരഞ്ഞെടുത്ത ആശയങ്ങള്‍  പ്രാവര്‍ത്തികമാക്കാന്‍ ലഭിക്കും. ചലഞ്ചില്‍ പ്രൈമറി, സെക്കണ്ടറി വിഭാഗത്തി ലുള്ള വിദ്യാര്‍ഥികള്‍ക്ക് മത്സരിക്കാം. പൊതുവിഭാഗത്തില്‍ സംരംഭകര്‍, സ്റ്റാര്‍ട്ട് അപ്പുകള്‍  തുടങ്ങിയവര്‍ക്ക് പങ്കെടുക്കാം. വ്യക്തികള്‍ക്കും പരമാവധി 3 പേരടങ്ങിയ ഗ്രൂപ്പുകള്‍ക്കുമാണ് മത്സരിക്കാന്‍ കഴിയുക. നഗരസഭ/ കോര്‍പറേഷന്‍  തലത്തില്‍ സാങ്കേതിക വിദഗ്ദ്ധരടങ്ങുന്ന ജൂറിയായിരിക്കും വിധി നിര്‍ണയം നടത്തുക. ആശയങ്ങള്‍ സ്വച്ഛതം പോര്‍ട്ടലിലൂടെ സമര്‍പ്പിക്കണം. അവസാന തീയതി  ജനുവരി 15. കൂടുതല്‍ വിവരങ്ങള്‍ക്ക് : www.swachhbharaturban.gov.in.

കൂടിക്കാഴ്ച

പരിയാരം ഗവ.ഹൈസ്‌കൂളില്‍ എച്ച്.എസ്.ടി. ഫിസിക്കല്‍ സയന്‍സില്‍ അധ്യാപകനെ നിയമിക്കുന്നു. കൂടിക്കാഴ്ച ഡിസംബര്‍  17 ന് രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും. ഫോണ്‍: 04936 202622.

കൗണ്‍സിലര്‍ നിയമനം

കുടുംബകോടതി അഡീഷണല്‍ കൗണ്‍സിലര്‍മാരുടെ പാനല്‍ രൂപികരി ക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സോഷ്യല്‍ വര്‍ക്കിലോ, സൈക്കോളജി യിലോ, ബിരുദാനന്തര ബിരുദവും ഫാമിലി കൗണ്‍സിലിംഗില്‍ 2 വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. സ്ത്രീകള്‍ക്ക് മുന്‍ഗണന ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ അപേക്ഷയും ബയോഡാറ്റയും ഡിസംബര്‍ 27 ന് മുമ്പായി കുടുംബ കോടതി ജഡ്ജ് മുമ്പാകെ സമര്‍പ്പിക്കണം. ഫോണ്‍ 04936 203630.

സ്റ്റെനോഗ്രാഫര്‍ നിയമനം

കല്‍പ്പറ്റ ജില്ലാ കോടതി സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന കുടുംബ കോടതിയില്‍ സ്റ്റെനോഗ്രാഫറുടെ പാനല്‍ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ള, കോടതിയില്‍ നിന്ന് റിട്ടയര്‍ ചെയ്ത കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്മാര്‍ക്ക് അപേക്ഷിക്കാം. ഹൈക്കോടതി, സബോര്‍ഡിനേറ്റ് ജുഡീഷ്യറി എന്നിവിടങ്ങളില്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. അപേക്ഷകര്‍ക്ക് 60 വയസ്സ് പൂര്‍ത്തിയാകാന്‍ പാടില്ല. പേര്, വിലാസം, ഫോണ്‍ നമ്പര്‍, ജനനത്തീയതി, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ രേഖപ്പെടുത്തി വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ ഡിസംബര്‍ 22 നകം ഫാമിലി കോടതി, കോര്‍ട്ട് കോംപ്ലക്‌സ്, കല്‍പ്പറ്റ എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. പ്രായം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. യോഗ്യരായ അപേക്ഷകരെ ഇന്റര്‍വ്യൂ തീയതി നേരിട്ട് അറിയിക്കും. ഡിക്‌റ്റേഷന്‍ ടെസ്റ്റും ഉണ്ടായിരിക്കും. ഫോണ്‍: 04936 203630.

അപേക്ഷ ക്ഷണിച്ചു

മീനങ്ങാടി ഗവ പോളിടെക്‌നിക് കോളേജില്‍ ആരംഭിക്കുന്ന  ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് സര്‍വീസിങ് , വയര്‍മാന്‍ ലൈസന്‍സിങ് എന്നീ സായാഹ്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ കര്‍ എസ്.എസ്.എല്‍.സി യോഗ്യതയുള്ളവരായിരിക്കണം. ഫോണ്‍ 04936 248100, 9744134901

വന്യമൃഗങ്ങങ്ങളെ വേട്ടയാടല്‍ ശിക്ഷാര്‍ഹം

പൊതുജനങ്ങള്‍ വന്യമൃഗങ്ങളെ വേട്ടയാടുന്നതും കെണി വെക്കുന്നത് പോലുള്ള പ്രവര്‍ത്തനങ്ങളും നടത്തുന്നവര്‍ക്കെതിരെ  വൈല്‍ഡ് ലൈഫ് പ്രോട്ടക്ഷന്‍ ആക്ടിലെ  വകുപ്പ് 9 പ്രകാരം വനം വകുപ്പ് കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് സബ്കളക്ടര്‍ അറിയിച്ചു.

വൈദ്യുതി മുടങ്ങും

പനമരം ഇലക്ട്രിക്കല്‍ സെക്ഷനിലെ ഏഴാംമൈല്‍, പായ്മൂല, പാലമണ്ഡലം എന്നിവിടങ്ങളില്‍ ഇന്ന് ( വ്യാഴം) രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി  മുടങ്ങും.

ഗൃഹസന്ദര്‍ശന ക്യാമ്പയിന്‍

ജില്ലാഭരണകൂടവും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി ഡിസംബര്‍ 20 ന് ഗൃഹസന്ദര്‍ശന ക്യാമ്പയിന്‍ നടത്തും. ലോക്ഡാണ്‍ ഇടവേളകള്‍ക്ക് ശേഷം വിദ്യാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടും  വിദ്യാര്‍ത്ഥികളില്‍ ചിലര്‍ ഇപ്പോഴും കൃത്യമായി സ്‌കൂളില്‍  ഹാജരാകു ന്നില്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് ഗൃഹ സന്ദര്‍ശനം സംഘടിപ്പിക്കുന്നത്.  സ്‌കൂളില്‍ ഹാജരാകാത്ത കുട്ടികളുടെ പ്രശ്നങ്ങള്‍ കണ്ടെത്തി പരിഹരിക്കുന്നതിനുളള നടപടികളും  ഗൃഹസന്ദര്‍ശന ക്യാമ്പയിന്‍ ഉറപ്പാക്കും.

ആയൂര്‍വേദ ക്ലിനിക്കിന് അപേക്ഷിക്കാം

പട്ടികജാതി പട്ടിക വര്‍ഗ വികസന സഹകരണ ഫെഡറേഷന്റെ ഉടമസ്ഥതയില്‍ കല്‍പ്പറ്റയില്‍ ആരംഭിക്കുന്ന  ആയൂര്‍വേദ ക്ലിനിക്ക്/ ഫാര്‍മസി എന്നിവ ലൈസന്‍സ് വ്യവസ്ഥയില്‍ നടത്തുന്നതിന് ആയൂര്‍വേദ ബിരുദധാരികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ബിരുദവും കുറഞ്ഞത് മൂന്ന് വര്‍ഷത്തെ ചികില്‍സ പരിചയം / ബിരുദാനന്തര ബിരുദ യോഗ്യതയുളളവര്‍, പട്ടിക വര്‍ഗക്കാര്‍ എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും. വിശദമായ ബയോഡാറ്റ സഹിതമുളള അപേക്ഷ ഡിസംബര്‍ 20 നകം sctfed@gmail.com എന്ന വിലാസത്തില്‍ ലഭിക്കണം.

 

Leave A Reply

Your email address will not be published.

error: Content is protected !!