ജില്ലയില്‍ വിനോദസഞ്ചാര മേഖലക്ക് ഉണര്‍വേകി സഞ്ചാരികള്‍

0

 

കൊവിഡ് നിയന്ത്രണങ്ങള്‍ കുറഞ്ഞതോടെ ജില്ലയിലെ വിനോദസഞ്ചാര മേഖലക്ക് ഉണര്‍വേകി സഞ്ചാരികളുടെ കുത്തൊഴുക്ക്.ടൂറിസം കേന്ദ്രങ്ങളിലേക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് ദിവസവും എത്തുന്നത്.

കൊവിഡില്‍ തളര്‍ന്ന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ ഇടവേളക്കുശേഷം ഉണരുകയാണ്.ടൂറിസം കേന്ദ്രങ്ങളിലെത്തുന്ന സഞ്ചാരികളുടെ വരവില്‍ ഗണ്യമായ വര്‍ധനവുണ്ട്.പൂക്കോട് തടാകം തന്നെയാണ് സഞ്ചാരികളുടെ ആകര്‍ഷണ കേന്ദ്രം. . ബോട്ട് സവാരി, കുട്ടികളുടെ പാര്‍ക്ക്, തടാകത്തിന്റെ ഭംഗി അടക്കമുള്ളവയാണ് കേന്ദ്രത്തിലേക്ക് കൂടുതലായും. സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. തടാകത്തിലെ പായലടക്കം മാറ്റി കോടികളുടെ നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചാണ് കേന്ദ്രം സഞ്ചാരികള്‍ക്കായി തുറന്നു കൊടുത്തത്. വിനോദസഞ്ചാരകേന്ദ്രങ്ങള്‍ ഏതെല്ലാം കോവിഡ് സുരക്ഷാ സജ്ജീകരണങ്ങള്‍ പൂര്‍ണമായി പൂര്‍ത്തിയായിട്ടുണ്ടെന്നും, കോവിഡിന് ശേഷം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് എത്തുന്ന സഞ്ചാരികളുടെ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും ഡി ടി പി സി സെക്രട്ടറി വി മുഹമ്മദ് സലിം പറഞ്ഞു.പൂന്തോട്ടവും, പാര്‍ക്കും, അഡ്വഞ്ചര്‍ റൈഡുകളും സഞ്ചാരികളെ കാരാപ്പുഴയിലേക്ക് ആകര്‍ക്ഷിക്കുന്നു. സാഹസിക യാത്രികരുടെ ഇഷ്ട സ്ഥലമായ ചെമ്പ്ര മലയിലേക്കും വര്‍ഷങ്ങള്‍ക്കു ശേഷം തുറന്ന സൂചിപ്പാറ വെള്ളച്ചാട്ടത്തിലേക്കും സഞ്ചാരികളുടെ ഒഴുക്ക് വര്‍ധിച്ചു. . ടൂറിസത്തെ ബാധിച്ച ശനിദശ നീങ്ങുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകരും. കോവിഡ് വ്യാപനം മൂലം ശതകോടികളുടെ നഷ്ടമാണ് വയനാടന്‍ ടൂറിസം മേഖലയിലുണ്ടായത്.

Leave A Reply

Your email address will not be published.

error: Content is protected !!