വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്രത്തില്‍ പുത്തരി ഉത്സവം നടത്തി
മാനന്തവാടി ശ്രീ വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്രത്തില്‍ പുത്തരി ഉത്സവം നടത്തി ആദിവാസി മൂപ്പന്‍ കെ. രാഘവന്‍ കൊണ്ട് വന്ന നെല്‍ക്കതിര്‍ ക്ഷേത്രം മേല്‍ശാന്തി കുഞ്ഞികല്ല് വരശാല ഇല്ലം ശ്രീജേഷ് നമ്പൂതിരി ഏറ്റു വാങ്ങി ക്ഷേത്രനടയില്‍ കതിര്‍ പൂജ നടത്തി ഭക്തര്‍ക്ക് വിതരണം ചെയ്തു. ക്ഷേത്രം ട്രസ്റ്റിമാരായ ഏച്ചോം ഗോപി, ഇ.പി.മോഹന്‍ദാസ്, എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.വി നാരായണന്‍ നമ്പൂതിരി, കൗണ്‍സിലര്‍ ശ്രീലത കേശവന്‍, ഇ.എം ശ്രീധരന്‍ മാസ്റ്റര്‍, എന്‍.കെ മന്‍മഥന്‍, ടി.കെ അനില്‍കുമാര്‍, ഇ.വി. വനജാക്ഷി ടീച്ചര്‍, പുഷ്പ ശശിധരന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബദ്ധിച്ചു.