സംസ്ഥാന എക്‌സൈസ് വകുപ്പ് പരാതിപ്പെട്ടി സ്ഥാപിച്ചു
വിമുക്തിയുടെ ഭാഗമായി മദ്യം, മയക്ക് മരുന്ന് എന്നിവയുടെ ഉല്‍പാദനം, വിപണനം, ഉപഭോഗം എന്നിവ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് പരാതികള്‍ നല്‍കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പരാതിപ്പെട്ടികള്‍ സ്ഥാപിക്കുന്നതിന്റെ താലൂക്ക്തല ഉദ്ഘാടനം മാനന്തവാടി നഗരസഭയില്‍ നഗരസഭാ ചെയര്‍മാന്‍ വി.ആര്‍ പ്രവീജ് മാനന്തവാടി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ.ജെ. ഷാജിയില്‍ നിന്നും പരാതിപ്പെട്ടി ഏറ്റുവാങ്ങി നിര്‍വ്വഹിച്ചു. വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.ടി. ബിജു കൗണ്‍സിലര്‍മാരായ കെ.വി. ജുബൈര്‍, ജേക്കബ് സെബാസ്റ്റ്യന്‍, നഗരസഭാ സെക്രട്ടറി ജയചന്ദ്രന്‍, പ്രിവന്റീവ് ഓഫീസര്‍ കൃഷ്ണന്‍കുട്ടി പി. എന്നിവര്‍ പങ്കെടുത്തു. താലൂക്കിലെ മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഇത്തരത്തില്‍ പരാതിപ്പെട്ടി സ്ഥാപിച്ചു വരികയാണ്. പൊതുജനങ്ങള്‍ ആയത് പ്രയോജനപ്പെടുത്തി. ലഹരി മുക്ത കേരളത്തിനായുള്ള സംസ്ഥാന സര്‍ക്കാരിന്റെ വിമുക്തി യജ്ഞം വിജയിപ്പിക്കണമെന്ന് മുന്‍സിപ്പല്‍ ചെയര്‍മാന്‍ അഭ്യര്‍ത്ഥിച്ചു.