മാനന്തവാടി ഉപജില്ലാ ശാസ്ത്രമേള ആരംഭിച്ചു
മാനന്തവാടി ഉപജില്ല ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിത ശാസ്ത്ര, പ്രവര്‍ത്തപരിചയ, ഐ ടി മേള ആറാട്ടുതറ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ ആരംഭിച്ചു. ഉപജില്ലയിലെ 25 ഹൈസ്‌ക്കൂളുകളില്‍ നിന്നും 16 ഹയര്‍ സെക്കണ്ടറി സ്‌ക്കൂളുകളില്‍ നിന്നുമായി 1250 വിദ്യാര്‍ത്ഥികളാണ് മേളയില്‍ പങ്കെടുക്കുന്നത്. ഇന്ന് ഐ.ടി, ഗണിത ശാസ്ത്രമേള, പ്രവര്‍ത്തി പരിചയം, സാമുഹ്യ ശാസ്ത്രം പ്രാദേശിക ചരിത്ര രചനകളിലാണ് മത്സരങ്ങള്‍ നടന്നത്. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ തികച്ചും ആര്‍ഭാടങ്ങള്‍ ഒഴിവാക്കി കൊണ്ടുള്ള മേളയുടെ ഔദോഗിക ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ വി ആര്‍ പ്രവീജ് കൊടി ഉയര്‍ത്തി നിര്‍വ്വഹിച്ചു. പൂര്‍ണ്ണമായും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ച് കൊണ്ടാണ് മേള സംഘടിപ്പിച്ചിട്ടുള്ളത്. നാളെ ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര മേളകളില്‍ മത്സരങ്ങള്‍ നടക്കും.