പുല്‍പ്പള്ളി എരിയപ്പള്ളിയില്‍ നിന്ന് ആരംഭിക്കുന്ന കൊളവയല്‍ റോഡ് ടാറിംങ്ങ് പ്രവൃത്തി വേഗത്തിലാക്കാന്‍ നടപടി വേണമെന്ന് നാട്ടുകാര്‍. നവീകരണ പ്രവര്‍ത്തികള്‍ ഇല്ലാതെ കാലങ്ങളായി അവഗണിക്കപ്പെട്ട് കിടന്ന റോഡിന് കിഫ് ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ടാറിംങ്ങ് പ്രവൃത്തിക്ക് ഫണ്ട് അനുവദിച്ചത്.’ കല്‍പ്പറ്റയുമായി ബന്ധിപ്പിക്കുന്ന കൊളവയല്‍, എരിയപ്പള്ളി റോഡ് നിര്‍മ്മാണ പ്രവര്‍ത്തിപൂര്‍ത്തിയായാല്‍ യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ കല്‍പ്പറ്റയില്‍ എത്താല്‍ കഴിയും എന്നാല്‍ റോഡിന്റെ നവീകരണ പ്രവര്‍ത്തികള്‍ നടപ്പിലാക്കുന്നതിന് അധികൃതര്‍ മുഖം തിരിക്കുകയാണെന്നും ഇതിനായി വേണ്ടത്ര ഇടപെടല്‍ നടത്താന്‍ രാഷ്ട്രീയ പാര്‍ട്ടികളും ശജനപ്രതിനിധികളും തയ്യാറാകുന്നില്ലെന്നാണ് ജനങ്ങളുടെ പരാതി പുല്‍പ്പള്ളിയില്‍ നിന്ന് പനമരം വഴി കല്‍പ്പറ്റയിലെത്താന്‍ വന്യമൃഗങ്ങളുള്ള വനപാതയിലുടെ വേണം സഞ്ചരിക്കാന്‍ പുല്‍പ്പള്ളിയില്‍ നിന്ന് ബത്തേരി വഴി കല്‍പ്പറ്റയിലെത്താനും വനപാതയിലൂടെ വേണം കടന്നു പോകാന്‍ ഇരുളും മീനങ്ങാടി വഴിയുള്ള റോഡും വനത്തിലൂടെയാണ് ഏത് സമയത്തും വന്യമൃഗ ഭീഷണിയില്ലാതെ പുല്‍പ്പള്ളിയില്‍ നിന്ന് മറ്റൊരു പ്രദേശത്തേക്ക് പോകാന്‍ കഴിയുന്ന ഏക റോഡാണ് കൊളവയല്‍ ഏരിയപ്പള്ളി റോഡ് പുല്‍പ്പള്ളിയില്‍ നിന്ന് കല്പറ്റ യെത്താന്‍ കൊളവയല്‍ വഴി 50-55 മിനിറ്റ് സമയമെടുക്കുന്നുണ് റോഡ് നവീകരണം പൂര്‍ത്തിയാക്കിയാല്‍ 30 മിനിറ്റുകൊണ്ട് എത്താനാകും നടവയല്‍ പനമരം വഴി പോകുമ്പോഴുംബത്തേരി മീനങ്ങാടി വഴി പോകുമ്പോഴും കല്പറ്റയിലെത്താന്‍ ഒരു മണിക്കു റോ അതില്‍ കുടുതലോ സമയമെടുക്കും 2017- 18 വര്‍ഷത്തെ പദ്ധതികളില്‍ ഉള്‍പ്പെടുത്തിയാണ് കിഫ് ബികൊളവയല്‍ ഏരിയപ്പള്ളി പാത നവീകരണത്തിന് 28.47 കോടി രൂപ അനുവദിച്ചത് വൈദ്യുത തുണുകള്‍ മാറ്റി സ്ഥാപിക്കുന്നതിനും ജല അതോറിറ്റിയുടെ പൈപ്പുകള്‍ മാറ്റുന്നതിനു മടക്കമുള്ള തുക ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് കൊളവയല്‍ മുതല്‍ അരി മുളവരെ 7.5 കിലോമീറ്ററും മണല്‍വയല്‍ മുതല്‍ ഏരിയപ്പള്ളി വരെ 2.7 കിലോമീറ്ററുമാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് പദ്ധതി അംഗീകരിക്കുന്ന സമയത്ത് ഇതിനിടയിലുള്ള ഭാഗത്ത് മരാമത്ത് വകുപ്പിന്റെ റോഡ് നവീകരണം നടന്നിരുന്നതിനാലാണ് ഉള്‍പ്പെടാതിരുന്നത് 12 മീറ്റര്‍ വീതിയില്‍ റോഡ് നിര്‍മിക്കാനാണ് ഉദേശിക്കുന്നത് ജില്ലയിലെ മറ്റ് പ്രധാന റോഡുകള്‍ നിര്‍മിച്ചത് പോലെ വില കൊടുത്ത് സ്ഥലം ഏറ്റെടുക്കാതെ വിട്ടുനല്‍ കുന്ന സ്ഥലമാണ് ഉപയോഗിക്കുക.
Sign in
Sign in
Recover your password.
A password will be e-mailed to you.