മുട്ടില്‍ മരംമുറി:പ്രതികളുടെ ജാമ്യഹര്‍ജികളില്‍ ഹൈക്കോടതി ഉത്തരവ് ഇന്ന്.
മുട്ടില്‍ മരം മുറിക്കേസില്‍ പ്രതികളായ അഗസ്റ്റിന്‍ സഹോദരന്മാരുടെ ജാമ്യഹര്‍ജികളില്‍ ഹൈക്കോടതി ഇന്ന് ഉത്തരവ് പറയും.പ്രതികളായ റോജി അഗസ്റ്റിന്‍,ആന്റോ അഗസ്റ്റിന്‍, ജോസ് കുട്ടി അഗസ്റ്റിന്‍ എന്നിവര്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ കഴിഞ്ഞയാഴ്ച വാദം പൂര്‍ത്തിയായിരുന്നു.പകപ്പോക്കലിന്റെ ഭാഗമായാണ് തങ്ങളെ കേസില്‍ അറസ്റ്റ് ചെയ്തതെന്നാണ് പ്രതികളുടെ വാദം. കൂടാതെ രേഖകളും മുറിച്ചുകടത്തിയ തടികളും പിടിച്ചെടുത്തിട്ടുള്ളതിനാല്‍ വീണ്ടും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതില്ലെന്നും ജാമ്യം അനുദിക്കണമെന്നുമാണ് ആവശ്യം.
എന്നാല്‍ പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. വില്ലേജ് അധികാരികളുമായി പ്രതികള്‍ക്ക് വഴിവിട്ട ബന്ധമുണ്ടായിരുന്നുവെന്നും സര്‍ക്കാര്‍ വാദത്തിനിടെ വൃക്തമാക്കിയിരുന്നു. നേരത്തെ സുല്‍ത്താന്‍ ബത്തേരി കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്