പടിഞ്ഞാറത്തറയില്‍ മാവോയിസ്റ്റുകള്‍ എത്തിയതായി സംശയം

0

 

പടിഞ്ഞാറത്തറ പേരാല്‍ ഭാഗത്ത് തോക്ക് ധാരികളായ മവോയിസ്റ്റുകള്‍ എത്തിയതായി പറയുന്നു. കൊട്ടിയോട് കുന്നിലാണ് രാവിലെ യുവാവ് മാവോയിസ്റ്റുകള്‍ എന്ന് സംശയിക്കുന്നവരെ കണ്ടതെന്ന് പറയുന്നു. കുന്നില്‍ കാട് വെട്ടി കൊണ്ടിരിക്കുമ്പോഴാണ് വെള്ളം ചോദിച്ച് ഇവരെത്തിയത്. തന്റെ കയ്യില്‍ വെള്ളമില്ലെന്ന് പറഞ്ഞപ്പോള്‍ മൊബൈല്‍ ഉണ്ടോ എന്നും ചോദിച്ചു. ആയുധ ധാരികളായ ഇവരെ കണ്ട് ഭയചകിതനായ യുവാവ് വീട്ടില്‍ പോയി മൊബൈല്‍ കൊണ്ടുവരാമെന്ന് പറഞ്ഞ് ഓടി രക്ഷപ്പെടുകയായിരുന്നു.ശേഷം വിവരം നാട്ടുകാരെയും പോലീസിനെയും അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!