പ്രിന്‍സിപ്പല്‍ നിയമനം യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു
മാനദണ്ഡങ്ങള്‍ ലംഘിച്ച് മാനന്തവാടി പി.കെ കാളന്‍ മെമ്മോറിയല്‍ കോളേജിലെ പ്രിന്‍സിപ്പല്‍ നിയമനം നടത്തിയെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് കോളേജിലേക്ക് മാര്‍ച്ചും കുത്തിയിരിപ്പ് സമരവും നടത്തി. യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി എ.എം.നിഷാന്ത് ഉദ്ഘാടനം ചെയ്തു. വയനാട് വിഷനാണ് വാര്‍ത്ത പുറത്തുകൊണ്ട് വന്നത്.കഴിഞ്ഞ ദിവസമാണ് തോണിച്ചാലിലെ കാളന്‍ മെമ്മോറിയല്‍ അപ്ലയിഡ് സയന്‍സില്‍ പ്രിന്‍സിപ്പല്‍ തസ്തികയിലേക്ക് താല്ക്കാലിക നിയമനം നടത്തിയത്.
ബന്ധു നിയമനമാണ് സി.പി.എം ന്റെ മുഖമുദ്രയെന്ന് എ.എം.നിഷാന്ത് കുറ്റപ്പെടുത്തി. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അസീസ് വാളാട് അദ്ധ്യക്ഷത വഹിച്ചു. സുഷോബ് ചെറുകുംഭം, ഷംസീര്‍ അരണപ്പാറ, ബൈജു പുത്തന്‍ പുറക്കല്‍, അബ്ദുള്ള പാണ്ടിക്കടവ്, ജിബിന്‍ മാമ്പള്ളി, ഷിനു തോണിച്ചാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.നിയമനം പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ സമരമെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.