വയനാട് ഡിസിസി പ്രസിഡണ്ട് അനുമതി നല്‍കിയ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയുടെ പുതിയ ഭാരവാഹി ലിസ്റ്റ് കെ പി സി സി മരവിപ്പിച്ചു. ഭാരവാഹികളെ നിശ്ചയിച്ചതിനെതിരെ ഉയര്‍ന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ലിസ്റ്റ് മരവിപ്പി്ച്ചതെന്നാണ് അറിയുന്നത്. ഇക്കഴിഞ്ഞ 23ന് നല്‍കിയ 12 അഗം ലിസ്റ്റാണ് കെപിസിസി മരവിപ്പിച്ചത്.ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയിലേക്ക് പുതിയതായി 12 അംഗങ്ങളെ നിയോഗിച്ചുകൊണ്ടാണ് ഡിസിസി പ്രസിഡണ്ട് എന്‍ഡി അപ്പച്ചന്‍ ലിസറ്റ് നല്‍കിയത്.
ഇക്കഴിഞ്ഞ 23 ന് ഡിസിസി പ്രസിഡണ്ട് ഒപ്പിട്ട് സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് ഉമ്മര്‍ കുണ്ടാട്ടിലിന് നല്‍കിയ ലിസ്റ്റാണ് കെപിസിസി മരവിപ്പിച്ചത്. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയിലേക്ക് പുതിയതായി 12 അംഗങ്ങളെ നിയോഗിച്ചുകൊണ്ടാണ് ഡിസിസി പ്രസിഡണ്ട് എന്‍ഡി അപ്പച്ചന്‍ ലിസറ്റ് നല്‍കിയത്. എന്നാല്‍ ഈ ലിസ്റ്റിനെതിരെ വ്യാപകമായ പരാതി ഉയര്‍ന്നതിനെതുടര്‍ന്നാണ് കെപിസിസി നേതൃത്വം ഇടപെട്ടതെന്നും അറിയുന്നു. നിലവില്‍ സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ബാങ്ക് നിയമന കോഴആരോപണവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍തന്നെ പ്രശ്നങ്ങള്‍ ഉടലെടുത്തിരിക്കെയാണ് ബ്ലോക്ക് കമ്മറ്റി ലിസ്റ്റുകൂടി കെപിസിസി നേതൃത്വം റദ്ദാക്കുന്നത്. അതേസമയം പാര്‍ട്ടി പുനസംഘടന അടുത്ത് നടക്കാനുള്ളതിനാലാണ് നിലവിലെ ലിസ്റ്റ് മരവിപ്പിച്ചതെന്നാണ് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡണ്ട് നല്‍കുന്ന വിശദീകരണം.