ഒഡീഷമോഡല്‍ പദ്ധതിയും ഫലംകാണില്ലേ എന്ന ആശങ്കയില്‍ കര്‍ഷകര്‍

0

 

കാട്ടാനകള്‍ കൃഷിയിടത്തില്‍ ഇറങ്ങുന്നത് തടയുന്നതിന്നായി സ്ഥാപിച്ച ഒഡീഷമോഡല്‍ പദ്ധതിയും ഫലംകാണില്ലേ എന്ന ആശങ്കയില്‍ കര്‍ഷകര്‍. കഴിഞ്ഞദിവസം പള്ളിവയല്‍ അള്ളവയലില്‍ പീക്ക് രക്ഷാ പദ്ധതി പ്രകാരം എല്‍ഇഡി ബള്‍ബുകള്‍ സ്ഥാപി്ച്ച രണ്ടിടങ്ങളിലാണ് കാട്ടാന ഇറങ്ങി നെല്‍കൃഷി നശിപ്പിച്ചത്. ഇതോടെ പദ്ധതിയുടെ രണ്ടാംഘട്ടത്തിലെ കോലങ്ങള്‍ സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ് ബന്ധപ്പെട്ടവര്‍.

നൂല്‍പ്പുഴ പഞ്ചായത്തിലെ പള്ളിവയല്‍ അള്ളവയല്‍ പ്രദേശത്ത് ഓഡീഷ മോഡല്‍ പീക്ക് രക്ഷാപദ്ധതി പ്രകാരം എല്‍ഇഡി ബള്‍ബുകള്‍ സ്ഥാപിച്ച നെല്‍വയലിലാണ് കാട്ടാനഇറങ്ങി കൃഷിനശിപ്പിച്ചത്. ഇതോടെ ഈ പദ്ധതിയും ഫലം കാണില്ലേ എന്ന ആശങ്കിയിലാണ് കര്‍ഷകര്‍. എത്തപ്പാടത്ത് ജോസഫിന്റെയും, പടിഞ്ഞാറക്കര ഷാജിയുടെയും നെല്‍കൃഷിയാണ് കാട്ടാന നശിപ്പിച്ചത്. വടക്കനാട് നീര്‍ത്തട വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ കര്‍ഷകരുടെ കൂടി സഹകരണത്തോടെയാണ് 28 എല്‍ഇഡി ബള്‍ബുകള്‍ വനാതിര്‍ത്തിയോട് ചേര്‍ന്ന കൃഷിയടത്തിനുചുറ്റും സ്ഥാപിച്ചത്. ലൈറ്റുകള്‍ സ്ഥാപിച്ച് രണ്ട് മാസം വരെ ആനയടക്കമുള്ള വന്യമൃഗങ്ങള്‍ കൃഷിയിടത്തില്‍ ഇറങ്ങിയില്ല്ങ്കിലും കഴിഞ്ഞദിവസം അപ്രതീക്ഷിതമായി കാട്ടാനഇറങ്ങി നെല്‍കൃഷി നശിപ്പിക്കുകയായിരുന്നു. ഇതോടെ കര്‍ഷകരുടെ ആശങ്കയും വര്‍ദ്ധിച്ചിരിക്കുകയാണ്. ഈ പദ്ധതിയും ഫലപ്രാപ്തിയില്‍ എത്തില്ലേ എന്ന ചോദ്യമാണ് ഉയരുന്നത്. അതേ സമയം പദ്ധതിയുടെ രണ്ടാംഘട്ടമെന്ന നിലയില്‍ ലൈറ്റുകള്‍ക്ക് പുറമെ കോലങ്ങള്‍ കൂടി സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍. ഇതിനുപുറമെ കടുവ, നായ അടക്കമുള്ളവയുടെ ശബ്ദംകൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാല്‍ കാട്ടാനകളടക്കമുള്ളവയെ തടയാനാകും എന്ന പ്രതീക്ഷയിലാണ് കര്‍ഷകരും ബന്ധപ്പെട്ടവരും.

Leave A Reply

Your email address will not be published.

error: Content is protected !!