ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും രാഷ്ട്രീയ പ്രേരിതവും തവിഞ്ഞാല്‍ ഭരണ സമിതി
എല്‍.ഡി.എഫ് ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും രാഷ്ട്രീയ പ്രേരിതമെന്നും തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി. രാജീവ് ഗാന്ധി സമ്പൂര്‍ണ്ണ ഭവന പദ്ധതി ബാങ്ക് വായ്പയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും ഭരണ സമിതി മാനന്തവാടിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.വാര്‍ത്താ സമ്മേളനത്തില്‍ വൈസ് പ്രസിഡന്റ് പി.എം. ഇബ്രാഹിം, ക്ഷേമകാര്യ ചെയര്‍മാന്‍ ജോസ് കൈനിക്കുന്നേല്‍, ഗ്രാമപഞ്ചായത്ത് അംഗം എം.ജി.ബിജു തുടങ്ങിയവര്‍ സംസാരിച്ചു.
ലൈഫ് ഭവന പദ്ധതിയുടെ കാര്യത്തില്‍ വഞ്ചനാപരമായ സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്. സ്ഥലം പഞ്ചായത്ത് വാങ്ങി നല്‍കണമെന്നും ഫ്‌ളാറ്റ് സര്‍ക്കാര്‍ നിര്‍മ്മിച്ചു നല്‍കു എന്നുമായിരുന്നു വ്യവസ്ഥ പുതിയ ഭരണസമിതി നിലവില്‍ വന്ന ശേഷം തുടര്‍ നടപടിക്കായി ലൈഫ് മിഷനെ സമീപിച്ചപ്പോള്‍ ഫ്‌ളാറ്റ് പദ്ധതിയില്‍ നിന്നും പിന്‍മാറിയെന്നും സ്വന്തം നിലയില്‍ പദ്ധതി നടപ്പാക്കണമെ
ന്നുമാണ്. കഴിഞ്ഞ എല്‍.ഡി.എഫ് ഭരണ സമിതി പണം കണ്ടെത്താന്‍ ഒരു സംവിധാനവും ചെയ്തിട്ടുമില്ല. ഇത്തരമൊരു സാഹചര്യത്തില്‍ സമ്പൂര്‍ണ്ണ ഭവന പദ്ധതി നടപ്പാക്കാന്‍ ബാങ്ക് വായ്പ തരപ്പെടുത്തി രാജീവ് ഗാന്ധിഭവന പദ്ധതി നടപ്പാക്കാന്‍ ഭരണ സമിതി തീരുമാനിച്ചപ്പോള്‍ അനുമതി നിഷേധിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. വസ്തുത ഇതായിരിക്കെ പ്രതിപക്ഷ ആരോപണം തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നും സമ്പൂര്‍ണ്ണ ഭവന പദ്ധതി നടപ്പാക്കാന്‍ ബാങ്ക് വായ്പയ്ക്ക് അനുമതി നിഷേധിച്ചാല്‍ കോടതിയെ സമീപിക്കുമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എല്‍സി ജോയി പറഞ്ഞു.