തവിഞ്ഞാല്‍ പഞ്ചായത്തിലും ഇനി സാര്‍, മാഡം വിളി ഇല്ല

0

 

തവിഞ്ഞാല്‍ പഞ്ചായത്തിലും ഇനി സാര്‍, മാഡം വിളി ഇല്ല.ഗ്രാമപഞ്ചായത്ത് പ്രവര്‍ത്തനം കൂടുതല്‍ ജനസൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സാര്‍, മാഡം വിളി ഒഴിവാക്കിയതെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എല്‍സി ജോയി.സേവനം ഔദാര്യമല്ല, അവകാശമാണ് എന്ന ലക്ഷ്യം സാധൂകരിക്കുന്നതിനും കൂടുതല്‍ ജനസൗഹൃദമാക്കുന്നതിന്റെയും ഭാഗമായാണ്
ഈ തീരുമാനംഇനി മുതല്‍ ജനപ്രതിനിധികളേയൊ, ഉദ്യോഗസ്ഥരേയൊ സാര്‍ ,മാഡം എന്ന് വിളിക്കുകയോ അപേക്ഷകളിന്‍മേല്‍ അത്തരം അഭിസംബോധന രേഖപ്പെടുത്തുകയോ ചെയ്യേണ്ടതില്ലെന്ന പ്രമേയം ഭരണ സമിതി യോഗത്തില്‍ പാസാക്കിയത്.

ഗ്രാമ പഞ്ചായത്ത് അംഗം എം.ജി.ബിജുവാണ് യോഗത്തില്‍ പ്രമേയം അവതരിപ്പിച്ചത്.വൈസ് പ്രസിഡന്റ് പി.എം. ഇബ്രാഹിം, സ്ഥിരം സമിതി അദ്ധ്യക്ഷന്‍മാരായ ലൈജി തോമസ്, ജോസ് കൈനികുന്നേല്‍, കമറുനിസ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!