ദേശീയപാത രാത്രിയാത്ര നിരോധനം; പ്രത്യക്ഷ സമരത്തിനൊരുങ്ങി യുഡിഎഫ്.

0

 

ഈ മാസം 20ന് മിനിസിവില്‍സ്റ്റേഷന്‍ മാര്‍ച്ച് നടത്തും. കഴിഞ്ഞദിവസം ചേര്‍ന്ന യുഡിഎഫ് നിയോജകമണ്ഡലം നേതൃയോഗത്തിലാണ് തീരുമാനം. നൂറ്റാണ്ടുകളായി യാത്ര ചെയ്യുന്ന ദേശീയ പാത 766 നഷ്ടപ്പെട്ടാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം സി പി എമ്മിനും ബി ജെ പിക്കും ആയിരിക്കുമെന്നും യോഗത്തില്‍ ആരോപണം.

ഒരിടവേളയ്ക്ക് ശേഷമാണ് രാത്രിയാത്രനിരോധന വിഷയത്തില്‍ പ്രത്യക്ഷസമരവുമായി യുഡിഎഫ് രംഗത്തെത്തുന്നത്. കഴിഞ്ഞദിവസം ചേര്‍ന്ന സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലം നേതൃയോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. ദേശീയപാത 766 നഷ്ടപെട്ടാല്‍ അതിന്റെ ഉത്തരവാദിത്വം പൂര്‍ണ്ണമായും സിപിഎമ്മിനും ബിജെപിക്കും ആയിരിക്കുമെന്നും യുഡിഎഫ് നേതൃയോഗം കുറ്റപ്പെടുത്തി. സുപ്രീം കോടതിയില്‍ കേസ് അവസാന ഘട്ടത്തിലെത്തിയിട്ടും സി പി എം തുടരുന്ന അനാസ്ഥ സംശയാസ്പദമാണ. ഭാരത് മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന കുട്ട- ഗോണിക്കുപ്പ റോഡിനെ എന്‍ എച്ച് 766 ന് ബദലാവുന്നത് എങ്ങനെയെന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വയനാട്ടുകാരോട് വിശദീകരിക്കണമന്നും, ഈ റോഡ് ദേശീയപാതക്ക് ബദലാണെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വിവരാവകാശ രേഖയിലൂടെ പുറത്ത് വന്നിട്ടും വയനാട്ടിലെ സി പി എമ്മും ബി ജെ പിയും പ്രതികരിക്കാത്തത് ഈ വിഷയത്തിലെ അവരുടെ വഞ്ചനാപരമായ നിലപാടിനേയാണ് സൂചിപ്പിക്കുന്നതും യുഡിഎഫ് നേതൃയോഗം ആരോപിച്ചു. ലക്ഷ കണക്കിന് ആളുകള്‍ അണിനിരന്ന യുവജന സമരം അവസാനിപ്പിക്കാനായി രണ്ട് മന്ത്രിമാരെത്തി ഉണ്ടാക്കിയ ഒത്തുതീര്‍പ്പ് വ്യവസ്ഥയില്‍ ഒന്നു പോലും പാലിക്കാന്‍ ഇടതു സര്‍ക്കാര്‍ തയ്യാറായിട്ടില്ലന്നും യോഗം കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിലാണ് ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് യു ഡി എഫ് നേതൃത്വം നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായും മറ്റ് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചും ഈ മാസം 20ന് സുല്‍ത്താന്‍ ബ്ത്തേരി മിനിസിവില്‍ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്താനുമാണ് തീരുമാനം. നേതൃയോഗം യുഡിഎഫ് ജില്ലാചെയര്‍മാനും ഡിസിസി പ്രസിഡണ്ടുമായ എന്‍ ഡി അപ്പച്ചന്‍ ഉല്‍ഘാടനം ചെയ്തു. എം എല്‍ എ ഐസി ബാലകൃഷ്ണന്‍, കെ കെ അബ്രഹാം, ടി മുഹമ്മദ് അടക്കം യുഡിഎഫ് നേതാക്കള്‍ സംബന്ധിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!