ഇതില്‍ 25 പേര്‍ കൊല്ലപ്പെട്ട മഹാരാഷ്ട്രയാണ് ഒന്നാമത്. ഈ കാലളവില്‍ കേരളം, ബീഹാര്‍, തമിഴ്നാട് സംസ്ഥാനങ്ങളില്‍ ഓരോ ആളുകളുമാണ് കൊല്ലപ്പെട്ടത്.കൊച്ചിയിലെ വിവരാവകാശ പ്രവര്‍ത്തകന്‍ കെ ഗോവിന്ദന്‍ നമ്പൂതിരിക്ക് ലഭിച്ച വിവരാവകാശ പ്രകരമാണ് രാജ്യത്ത് 2020ല്‍ കടുവകളുടെ ആക്രമണത്തില്‍ 40 പേര്‍കൊല്ലപ്പെട്ടതായി പറയുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് മഹാരാഷ്ട്രയിലാണ്. ഈ കാലയളവില്‍ 25 പേരാണ് ഇവിടെ കൊല്ലപ്പെട്ടത്. ഏറ്റവും കുറവ് ആളുകള്‍ മരണപ്പെട്ട സംസ്ഥാനങ്ങളില്‍ ഒന്ന് കേരളമാണ്. ഓരാളാണ് 2020ല്‍ കേരളത്തില്‍ കൊല്ലപ്പെട്ടത്. ഇതിനുപുറമെ ബീഹാര്‍, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലും ഓരോ ആളുകള്‍ കൊല്ലപ്പെട്ടു. 2014മുതല്‍ 2020വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് കടുവയുടെ ആക്രണത്തില്‍ 320 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിലും ഏറ്റവും കൂടുതല്‍ ആളുകള്‍ കൊല്ലപ്പെട്ടത് മഹാരാഷ്ട്രയിലാണ്. 99പേരാണ് ആറ് വര്‍ഷത്തെ കാലയളവില്‍ ഇവിടെ കൊല്ലപ്പെട്ടത്. 78 പേര്‍ കൊല്ലപ്പെട്ട ബംഗാളാണ് രണ്ടാമതുള്ളത്. 54പേര്‍ കൊല്ലപ്പെട്ട ഉത്തര്‍ പ്രദേശാണ് മൂന്നാംസ്ഥാനത്ത്. 2014 മുതല്‍ 2020 വരെയുള്ള കണക്ക് പ്രകാരം കേരളത്തില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 4പേരാണന്നുമാണ് രേഖകള്‍ പറയുന്നത്. ഇതില്‍ കൂടുതലും വയനട്ടിലാണ് കൊല്ലപ്പെട്ടത്. അതേ സമയം 2012 മുതല്‍ 2020വരെയുള്ള കാലയളവില്‍ വേട്ടയാടല്‍ ഉള്‍പ്പടെ വിവിധ കാരണങ്ങളാല്‍ 857 കടുവകളും രാജ്യത്ത് ചത്തു. 202 കടുവകള്‍ ചത്ത മധ്യപ്രദേശാണ് ഒന്നാംസ്ഥാനത്ത്. ഏറ്റവും കുറവ് ഗുജറാത്ത്, ജാര്‍ഖണ്ഡ്, ഹരിയാന, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളാണ്. ഇവിടങ്ങളില്‍ ഓരോ കടുവകളാണ് ഈ കാലയളവില്‍ ചത്തത്.സംസ്ഥാനത്ത് ഈ കാലയളവില്‍ ചത്ത കടുവകളുടെ എണ്ണം 45 ആണ്.
Sign in
Sign in
Recover your password.
A password will be e-mailed to you.