കര്‍മ്മപദ്ധതി അവതരണവും പ്രതിഭാ പുരസ്‌കാര  സമര്‍പ്പണവും നടത്തി

0

ഇമാംഗസ്സാലി അക്കാദമിയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ യുവ പണ്ഡിതരുടെ കൂട്ടായ്മയായ വിദാദിന്റെ പുതിയ കമ്മിറ്റിയുടെ കര്‍മ്മപദ്ധതി അവതരണവും പ്രതിഭാ പുരസ്‌കാര സമര്‍പ്പണവും മുട്ടില്‍ ഡബ്ലിയു എം ഒ എച്ച് ആര്‍ ഡി സെന്ററില്‍ നടത്തി.ഇമാം ഗസ്സാലി അക്കാദമി പ്രിന്‍സിപ്പാള്‍ സയ്യിദ് നാസിര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ചു.വിവിധ സ്ഥാപനങ്ങളില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ ഡോ. മുഹമ്മദ് നജീബ് ഗസ്സാലി, ഡോ.മുഹമ്മദലി ഗസ്സാലി, ഡോ. ഹാഫിസ് ആദില്‍ എന്നിവര്‍ക്ക് ഡബ്ല്യുഎംഒ ജനറല്‍ സെക്രട്ടറി എം എ ജമാല്‍ സാഹിബ് വിദാദ് പ്രതിഭാപുരസ്‌കാരം സമര്‍പ്പിച്ചു.വിദാദ് ലോഗോ പ്രകാശനം സയ്യിദ് സഈദ് ഗസ്സാലി നിര്‍വഹിച്ചു. വരുംവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന കര്‍മ്മപദ്ധതി ഹസ്‌റത്ത് ഗസ്സാലി നായ്ക്കട്ടി അവതരിപ്പിച്ചു.ചടങ്ങില്‍ പ്രസിഡന്റ്  നൗഷാദ് ഗസ്സാലി അധ്യക്ഷനായി. വയനാട് മുസ്ലിം ഓര്‍ഫനേജ് ഭാരവാഹികളായ കെ കെ അഹ്‌മദ് ഹാജി, മായന്‍ മണിമ, അഹ്‌മദ് മാസ്റ്റര്‍, ലത്വീഫ് ഗസ്സാലി, റിയാസ് ഗസ്സാലി തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!