കൊവിഡ് ഇളവുകള്‍ വന്നിട്ടും പ്രതിസന്ധി ഒഴിയാതെ ജില്ലയിലെ ഫോട്ടോഗ്രാഫി തൊഴില്‍ മേഖല. പൊതുപരിപാടികളും, വിവാഹമടക്കമുള്ള ചടങ്ങുകളും പേരിനുമാത്രമായതോടെയാണ് ഈ മേഖലയെ ആശ്രയിച്ച് കഴിയുന്ന നൂറുകണക്കിന് ആളുകള്‍ പ്രതിസന്ധിയിലത്. മറ്റെല്ലാമേഖലകളും കൊവിഡ് പ്രതിസന്ധിയില്‍ നിന്നും മെല്ലെ കരകയറമ്പോഴും സ്ഥാപനങ്ങളുടെ വാടകപോലും നല്‍കാനാവാതെ ബുദ്ധിമുട്ടുകയാണ് സ്റ്റുഡിയോ ഉടമകള്‍.
ജില്ലയിലെ പലയിടങ്ങളിലും നല്ലരീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഇത്തരം സ്ഥാപനങ്ങള്‍ താല്‍ക്കാലികമായി നിറുത്തി മറ്റുതൊഴില്‍മേഖലകളിലേക്ക് ചേക്കേറി തുടങ്ങി. കൊവിഡ് പ്രതിസന്ധിക്ക് പുറമെ മൊബൈലിന്റെ കടന്നുവരവും ഈ മേഖലയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. സ്ഥാപനങ്ങള്‍ തുറക്കാനാവാതെവന്നതോടെ ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ കാമറ അടക്കമുള്ള ഉപകരണങ്ങള്‍ നശിക്കുന്നതായും ഉടമകള്‍ പറയുന്നു.