പ്രത്യേക സ്ഥലത്തേക്ക് സ്ഥലംമാറ്റം ലഭിക്കണമെന്ന് ജോലിക്കാരന് നിര്‍ബന്ധം ചെലുത്താനാകില്ലെന്ന് സുപ്രീംകോടതി. സ്ഥലംമാറ്റം തീരുമാനിക്കാനുള്ള അധികാരം ജോലി ദാതാവിനാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.2017ലെ അലഹബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് കോളേജ് അധ്യാപിക സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി തള്ളി.
ആവശ്യത്തിന് അനുസരിച്ച് തൊഴില്‍ ദാതാവാണ് തൊഴിലാളിയെ മാറ്റുന്നത്. ഒരു പ്രത്യേക സ്ഥലത്തേക്ക് മാറ്റണമെന്ന് തൊഴിലാളിക്ക് നിര്‍ബന്ധിക്കാന്‍ സാധിക്കില്ലെന്നും ജസ്റ്റിസുമാരായ അനിരുദ്ധ ബോസും എംആര്‍ ഷായും വ്യക്തമാക്കി.ഉത്തര്‍പ്രദേശിലെ അംറോഹ ജില്ലയിലെ കോളേജ് അധ്യാപികയായ ഹരജിക്കാരി ഗൗതം നഗറിലേക്ക് സ്ഥലംമാറ്റം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം തള്ളിയതിനെ തുടര്‍ന്നാണ് ഹരജിക്കാരി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്. അലഹബാദ് ഹൈക്കോടതിയും പരാതിക്കാരിയുടെ ഹരജി തള്ളിയിരുന്നു.