കെഎസ്ആര്‍ടിസി ജീവനക്കാരുടെ ഐക്യ സമരം
ജീവനക്കാര്‍ വര്‍ഷങ്ങളായി നേരിടുന്ന പ്രശ്‌നങ്ങളുയര്‍ത്തി ‘ ഒറ്റക്കല്ല ഒരുമിച്ച് ‘ എന്ന മുദ്രാവാക്യമുയര്‍ത്തി പ്രതിഷേധം സംഘടിപ്പിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു പ്രതിഷേധം. കറുത്ത തുണി കൊണ്ട് മുഖം മറച്ച് ‘മുഖമില്ലാത്ത ജീവിതങ്ങള്‍’ എന്ന സന്ദേശവുമായി, പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിച്ച് ആയിരുന്നു പരിപാടി സംഘടിപ്പിച്ചത്. പത്തുവര്‍ഷം മുമ്പേയുള്ള ശമ്പളത്തില്‍ ആണ് ജീവനക്കാര്‍ ഇപ്പോഴും ജോലി ചെയ്യുന്നത്.റെജി മാത്യു, സുനില്‍ മോന്‍, ബൈജു. എന്‍. ബി എന്നിവര്‍ സംസാരിച്ചു. 2016ല്‍ ആയിരുന്നു ശമ്പളം പരിഷ്‌കരിക്കേണ്ടിയിരുന്നത്. തുടര്‍ന്ന് 2021ല്‍ വീണ്ടും ശമ്പളം പരിഷ്‌കരിക്കേണ്ടിയിരുന്നു. ഈ രണ്ടു പരിഷ്‌കരണങ്ങളും ഇതുവരെ നടപ്പിലാക്കിയിട്ടില്ല. മാത്രവുമല്ല അശാസ്ത്രീയവും നിയമവിരുദ്ധമായി ഡ്യൂട്ടികള്‍ പരിഷ്‌കരിച്ചു കൊണ്ടിരിക്കുകയുമാണ്. എല്ലാ മാസവും 10 ദിവസമെങ്കിലും വൈകിയാണ് ശമ്പളം ലഭിക്കാറ്. ഇതുകാരണം ബാങ്ക് തിരിച്ചടവുകള്‍ പലതും മുടങ്ങി ജീവനക്കാര്‍ പിഴപ്പലിശ കൊടുക്കേണ്ടി വരുന്നു. തങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തേണ്ടവര്‍ വര്‍ഷങ്ങളായി മൗനംപാലിച്ചപ്പോള്‍, ജീവനക്കാര്‍ മൗനം വെടിഞ്ഞ് ഒറ്റക്കെട്ടായ് പ്രതിഷേധിക്കുകയായിരുന്നു. മമ്മൂട്ടി പള്ളിയാല്‍, കെ.പി ശ്രീഷാദ് എന്നിവര്‍ നേതൃത്വം നല്‍കി. ബാബു.പി നന്ദി രേഖപ്പെടുത്തി.