ധനസഹായം അപേക്ഷ ക്ഷണിച്ചു
കോവിഡ് 19 രണ്ടാംഘട്ട ലോക്ക്ഡൗണ്‍ മൂലം തൊഴില്‍ ദിനങ്ങള്‍ നഷ്ട്‌പ്പെട്ട അംഗങ്ങള്‍ക്ക് രണ്ടാംഘട്ട ധനസഹായമായ ആയിരം രൂപ ലഭിക്കുന്നതിനായി www.boardswelfareassistance.lc.kerala .gov .in എന്ന വെബ്‌സൈറ്റ് വഴി സെപ്റ്റംബര്‍ 14 നകം അപേക്ഷ സമര്‍പ്പിക്കാം .ഒന്നാം ഘട്ട ധനസഹായം ലഭിച്ചിട്ടുള്ളവര്‍ ഇത്തവണ പ്രത്യേകം അപേക്ഷിക്കേണ്ടതില്ലെന്ന് ജില്ലാ എക് സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
ഇ – ലേലം
ജില്ലയിലെ വിവിധ ഫോറസ്റ്റ് റെയിഞ്ചുകളില്‍ നിന്നും റവന്യു വകുപ്പില്‍ നിന്നും കുപ്പാടി ഡിപ്പോയില്‍ എത്തിച്ച വിവിധ ക്ലാസ്സുകളില്‍പ്പെട്ട തേക്ക്, വീട്ടി, മറ്റിനങ്ങള്‍ എന്നിവയുടെ തടികള്‍ / ബില്ലറ്റ് / വിറക് എന്നിവ സെപ്റ്റംബര്‍ 16 ന് ഇ -ലേലം വഴി വില്‍പ്പന നടത്തും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ www.mstcecommerce.com എന്ന വെബ്‌സൈറ്റില്‍ മുന്‍ കൂട്ടി രജിസ്റ്റര്‍ ചെയ്യണം. അവശ്യമുള്ളവര്‍ക്ക് കുപ്പാടി ഡിപ്പോ ഓഫീസില്‍ നിന്നും സൗജന്യമായി രജിസ്റ്റര്‍ ചെയ്തു നല്‍കും. രജിസ്റ്റര്‍ ചെയ്യുവാന്‍ വരുന്നവര്‍ പാന്‍ കാര്‍ഡ്, ബാങ്ക് പാസ്സ് ബുക്ക്, ആധാര്‍, തിരിച്ചറിയല്‍ കാര്‍ഡ്, ഇ -മെയില്‍ ഐഡി, ഫോണ്‍ നമ്പര്‍, കച്ചവടക്കാര്‍ ജി. എസ്. ടി രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ കൊണ്ടുവരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 8547602856, 8547602858, 04936 221562 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് കുപ്പാടി ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍ അറിയിച്ചു.
മര ലേലം
അമ്പലവയല്‍ വില്ലേജില്‍ കൊളഗപ്പാറ – അമ്പലവയല്‍ 110 കെ.വി ട്രാന്‍സ്മിഷന്‍ ലൈന്‍ നിര്‍മ്മാണ പ്രവൃത്തിക്ക് തടസ്സമായി നിന്നിരുന്നതും, ചീങ്ങേരി ട്രൈബല്‍ കോളനിയില്‍ താമസിക്കുന്ന കുടുംബങ്ങളുടെ കൈവശത്തിലുള്ള ഭൂമിയില്‍ നിന്നും മുറിച്ചു നീക്കി സ്ഥലത്ത് സൂക്ഷിച്ചിട്ടുള്ളതുമായ വിവിധയിനത്തില്‍പ്പെട്ട മരത്തടികളും വിറകും സെപ്റ്റംബര്‍ 29 ന് രാവിലെ 11 നു ഡെപ്യൂട്ടി കളക്ടര്‍ (എല്‍ .എ ) സ്ഥലത്ത് വെച്ച് പരസ്യമായി ലേലം ചെയ്യും. ഫോണ്‍. 04936 202251.
വൈദ്യുതി മുടങ്ങും
സുല്‍ത്താന്‍ ബത്തേരി, അമ്പലവയല്‍ സബ്സ്റ്റേഷന്‍ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ 66 കെ വി ലൈനില്‍ അറ്റകുറ്റ പണി നടക്കുന്നതിനാല്‍ ഇന്ന് (ശനി ) രാവിലെ 8 മുതല്‍ 5 വരെ പൂര്‍ണ്ണമായോ ഭാഗീകമയോ വൈദ്യുതി മുടങ്ങും.
ഗതാഗത നിരോധനം
മീനങ്ങാടി-മലക്കാട്-കല്ലുപാടി റോഡില്‍ കി മി 1/000നും 2/ 000 ഇടയിലായി പുതിയ കലുങ്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ സെപ്റ്റംബര്‍ 13 (തിങ്കളാഴ്ച) മുതല്‍ ഒക്‌ടോബര്‍ 30 വരെ വാഹന ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചതായി സുല്‍ത്താന്‍ ബത്തേരി അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു .
റഫ്രിജിറേഷന്‍ ആന്റ് എയര്‍കണ്ടീഷന്‍ കോഴ്‌സ്
മീനങ്ങാടി ഗവ: പോളിടെക്‌നിക്ക് കോളേജില്‍ ഈ മാസം ആരംഭിക്കുന്ന റഫ്രിജിറേഷന്‍ ആന്റ് എയര്‍കണ്ടീഷന്‍ കോഴ്‌സിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. യോഗ്യത – എസ്.എസ്.എല്‍.സി. ഫോണ്‍.847699720, 9744134901.
വൈദ്യുതി ലൈന്‍ ചാര്‍ജ് ചെയ്യും
സുല്‍ത്താന്‍ ബത്തേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ഗുരുകുലം മുതല്‍ സി. ജി. മില്‍ വരെയും, ആര്‍ ടി ഒ മുതല്‍ ചുങ്കം വരെയും പുതുതായി വലിച്ച 11 കെ വി ലൈനില്‍ സെപ്റ്റംബര്‍ 11 മുതല്‍ വൈദ്യുതി പ്രവഹിച്ചു തുടങ്ങുന്നതിനാല്‍ ലൈനും അനുബന്ധ സാമഗ്രികളുമായി സമ്പര്‍ക്കം വരുന്ന തരത്തിലുള്ള യാതൊരു പ്രവര്‍ത്തിയും പൊതുജനങ്ങളില്‍ നിന്നും ഉണ്ടാകാതെ സൂക്ഷിക്കണമെന്ന് സുല്‍ത്താന്‍ ബത്തേരി അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.