പോഷകാഹാര വാരാചരണ ദിനാഘോഷം സംഘടിപ്പിച്ചു
ആരോഗ്യ കേരളം വയനാടിന്റെയും മാജിക് ബസ് ഇന്ത്യ ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തില്‍ സെപ്തംബര്‍ 1 മുതല്‍ 7വരെ നടത്തുന്ന പോഷകാഹാര വാരാചരണത്തിന്റെ ഭാഗമായി പനമരം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പോഷകാഹാരകുറവുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് വേണ്ടി ബേധവത്ക്കരണ ക്ലാസ് നടത്തി. ആരോഗ്യ കേരളം ആര്‍.ബി.എസ്.കെ കോര്‍ഡിനേറ്റര്‍ സീന സിഗാള്‍,ദില്‍ സെബാസ്റ്റ്യന്‍ മാജിക് ബസ് ഇന്ത്യ ഫൗണ്ടേഷന്‍ മാനേജര്‍ വിദ്യ ,മോണിറ്ററിംഗ് ഓഫീസര്‍ അമല്‍ ജോസ്, ആതിര എന്നിവര്‍ സംസാരിച്ചു.
പോഷകാഹാരത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ഡയറ്റീഷന്‍ ഷീബയും കുട്ടികളുടെ മാനസികാരോഗ്യത്തെ കുറിച്ച് അഡോളസന്റ് കൗണ്‍സിലര്‍ ജാസ്മിന്‍ ക്ലാസുകള്‍ നടത്തി.തുടര്‍ന്ന് കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും വേണ്ടി മാജിക് ബസ് ഇന്ത്യ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ വിവിധ ആക്ടിവിറ്റികളും നടന്നു.