മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴില്‍ ഇതുവരെ ആകെ നടന്ന കൊവിഡ് വാക്‌സിനേഷന്റെ എണ്ണം 40777. ഇതില്‍ ആദ്യ ഡോസ് 29286 ഉം രണ്ടാമത്തെ ഡോസ് 11491 മാണ്.കൂടുതല്‍ പേര്‍ക്ക് മരുന്നിന്റെ ലഭ്യതയനുസരിച്ച് വാക്‌സിനേഷന്‍ നടത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പധികൃതര്‍.മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിനു കീഴില്‍ അറുപതാം വയസ്സിനുതാഴെയുള്ള 24537 ഏഴ് പേര്‍ക്കും 60 വയസ്സിന് മുകളിലുള്ള 4749 പേര്‍ക്കും ആദ്യ ഡോസ് കുത്തിവെപ്പ് നടത്തിയിട്ടുണ്ട്.
60 വയസ്സിന് താഴെയുള്ള 7734 പേര്‍ക്കും 60 വയസ്സിന് മുകളിലുള്ള 3750 ഏഴ് പേര്‍ക്കും രണ്ടാമത്തെ ഡോസ് വാക്‌സിന്‍ നല്‍കി കഴിഞ്ഞു എന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നത്. 450 ഓളം പേര്‍ക്ക് ഇന്ന് നല്‍കിയ വാക്‌സിനേഷന്‍ കണക്ക് ഇതിനുപുറമേയാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളതനു,രിച്ച സീറോ സര്‍വൈലന്‍സ് ആന്റിബോഡി ടെസ്റ്റ് മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിനു കീഴില്‍ നടന്നു വരുന്നുണ്ട് കിടപ്പിലായ വര്‍ക്ക് പാലിയേറ്റീവ് പ്രവര്‍ത്തകര്‍ മുഖേന വീടുകളിലെത്തി വാക്‌സിന്‍ നല്‍കുന്ന പ്രവര്‍ത്തനവും നടന്നുവരുന്നുണ്ട്.