ലോക സാക്ഷരതാ ദിനാചരണണത്തിന്റെ ഭാഗമായി ജില്ലയില്‍ വിപുല പരിപാടികള്‍ നടത്തും. ഒരാഴ്ച്ച നീണ്ടു നില്‍ക്കുന്ന പരിപാടികളുടെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് നാളെ വൈകീട്ട് ഓണ്‍ലൈനായി നിര്‍വ്വഹിക്കും.സാക്ഷരതാ ദിനാചരണണത്തിന്റെ ഭാഗമായി രാവിലെ ജില്ലാ തലത്തിലും, ബ്ലോക്ക് തലത്തിലും, മുനിസിപ്പല്‍ തലത്തിലും, പഞ്ചായത്ത് തലത്തിലും പതാക ഉയര്‍ത്തും. ജില്ലാതലത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ പതാക ഉയര്‍ത്തും.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ അധ്യക്ഷത വഹിക്കും. അഡ്വ. ടി.സിദ്ദീഖ് എം.എല്‍.എ മുഖ്യാതിഥിയായിരിക്കും. സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ. പി.എസ്.ശ്രീകല മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എസ്.ബിന്ദു, സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സ്വയ നാസര്‍ എന്നിവര്‍ പങ്കെടുക്കും. ദിനാചരണത്തിന്റെ ഭാഗമായി സാക്ഷരതാ പ്രവര്‍ത്തകരെയും മുതിര്‍ന്ന പഠിതാക്കളെയും ആദരിക്കല്‍, വയനാട് ആദിവാസി സാക്ഷരതാ പദ്ധതിയിലെ ഓരോ കോളനിയിലെയും മുതിര്‍ന്ന പഠിതാക്കളെ ആദരിക്കല്‍ തുടങ്ങിയ പരിപാടികളും നടത്തും. സാമൂഹ്യ സാക്ഷരത പ്രോഗ്രാമിലൂടെ നിരവധി ആളുകളിലേക്ക് പ്രോഗ്രാം എത്തിക്കാന്‍ സാക്ഷരതാമിഷന് കഴിഞ്ഞിട്ടുണ്ടെന്നും സംസ്ഥാന സാക്ഷരത മിഷന്‍ മുന്നോട്ടുവയ്ക്കുന്ന ഒട്ടേറെ പരിപാടികള്‍ ജില്ലയില്‍ ഈയാഴ്ച നടത്തുമെന്നും, സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സ്വയ നാസര്‍ പറഞ്ഞു.പരിപാടിയില്‍ വിവിധ ജനപ്രതിനിധികള്‍, പ്രേരക്മാര്‍, സാക്ഷരതാ തുല്യതാ പഠിതാക്കള്‍, ഇന്‍സ്ട്രക്ടര്‍മാര്‍, പഞ്ചായത്ത് കോ-ഓര്‍ഡിനേറ്റര്‍മാര്‍, സാക്ഷരതാ പ്രവര്‍ത്തകര്‍ എന്നിവരും പങ്കെടുക്കും.