സ്വാഗത സംഘം രൂപീകരിച്ചു

0

അമ്പലവയല്‍ ഗവ: വെക്കേഷന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്ന് കോടി രൂപ മുതല്‍ മുടക്കി നിര്‍മ്മിച്ച സ്‌കൂള്‍ കെട്ടിട സമുച്ചയം സെപ്തംബര്‍ 14 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സ്വാഗത സംഘം രൂപീകരിച്ചു. അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ ഹഫ്സത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ സുരേഷ് താളൂര്‍, ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ഷമീര്‍, അംഗങ്ങളായ ജെസ്സി ജോര്‍ജ്, ഷീജ ബാബു, ഷിഫാനത്ത്, പി ടി എ പ്രസിഡന്റ് വിജയകുമാര്‍, പ്രിന്‍സിപ്പല്‍ പി ജി സുഷമ, പ്രധാനധ്യാപിക സി പി ജമീല, അനൂപ്, തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!