മാനന്തവാടി നഗരസഭയില്‍ തൊഴിലുറപ്പ് പദ്ധതി കൃഷിയിടങ്ങളിലേക്കും
അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി കൃഷിയിടങ്ങളിലേക്ക് വ്യാപിപ്പിച്ച് മാനന്തവാടി നഗരസഭ.ക്ഷീര കര്‍ഷകരെ കൂടി അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കങ്ങളും നഗരസഭ ആരംഭിച്ചിട്ടുണ്ട്. രണ്ടു പശു ഉള്ളവരും, ദിവസം 10 ലിറ്റര്‍ പാല്‍ അളക്കുന്നവരുമായ ക്ഷീര കര്‍ഷകര്‍ക്ക് 1 ദിവസത്തെ വേതനം കൊടുക്കാനുളള ശ്രമമാണ് നടക്കുന്നതെന്ന് നഗരസഭ കൗണ്‍സിലറും ആസൂത്രണ സമിതി വൈസ് ചെയര്‍മാനുമായ ജേക്കബ് സെബാസ്റ്റ്യന്‍ പറഞ്ഞു
കര്‍ഷകരുടെ ഏറെ നാളെത്തെ ആവശ്യമായിരുന്നു തൊഴിലുറപ്പ് പദ്ധതി കൃഷി ഭൂമിയിയിലേക്ക് വ്യാപിപ്പിക്കുകയെന്നത്. പക്ഷെ പഞ്ചായത്ത് മാറി നഗരസഭ ആയപ്പോഴും സങ്കേതിക കുരുക്കില്‍ അകപ്പെട്ടതിനാല്‍ കൃഷിക്കാര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിച്ചിരുന്നില്ല. ഇപ്പോഴാകട്ടെ കൃഷിയിടങ്ങളിലേക്ക് തൊഴിലുറപ്പ് പദ്ധതി ലഭിച്ചതിന്റെ സന്തോഷത്തിലുമാണ് കര്‍ഷകര്‍