സുഭാഷിന്റെ വാഹനം വിട്ടു നല്‍കണം; സമരസമിതി

0

പഴൂര്‍ ചന്ദനം മുറി കേസില്‍ നിരപരാധിയാണെന്ന് തെളിഞ്ഞ സുഭാഷിന്റെ വാഹനം വിട്ടു നല്‍കാന്‍ വനം വകുപ്പ് തയ്യാറാവണമെന്ന് സമരസമിതി. സുഭാഷിന്റെ ഉപജീവന മാര്‍ഗ്ഗമായ വാഹനം വിട്ടു നല്‍കാത്തത് വീണ്ടും സുഭാഷിനോടു ചെയ്യുന്ന അനീതിയാണെന്നും നേതാക്കള്‍.പഴൂര്‍ ചന്ദന മരകേസില്‍ യഥാര്‍ത്ഥ പ്രതിയെ കണ്ടെത്തുകയും ഉദ്യോഗസ്ഥന്റെ പങ്ക് വെളിപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ നിരപരാധി ആയ സുഭാഷിന്റെ വാഹനവും വനം വകുപ്പ് വിട്ട് നല്‍കണമെന്നാണ് വിദഗ്ദ സമിതി ആവശ്യപ്പെടുന്നത്.ഇയാള്‍ നിരപാരധിയാണെന്ന് ബോധ്യപ്പെട്ടതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഈ സാഹചര്യത്തില്‍ സുഭാഷിന്റെ വാഹനം വിട്ടു നല്‍കി കുറ്റകാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുത്തുന്നത്.എന്നാല്‍ വനം വകുപ്പ് കുട്ടന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചന്ദനം മുറിക്കാന്‍ പ്രേരണ നല്‍കിയ പഴൂരില്‍ ജോലി ചെയ്തിരുന്ന ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ വേണുവിനെതിരെ വകുപ്പ് തല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.പോലീസും ഇയാള്‍ക്കെതിരെ അന്വേഷണം തുടരുകയാണ്.

Leave A Reply

Your email address will not be published.

error: Content is protected !!