അധ്യാപക ദിനത്തോടനുബന്ധിച്ച് അമ്പലവയല്‍ ഗവണ്‍മെന്റ് സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍
ഗുരുനാഥന്‍മാരുടെ ഫോട്ടോ പതിച്ച ബുക്ക്ലെറ്റ് പുറത്തിറക്കി.1996 ബാച്ചിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ് അധ്യാപക ദിനത്തോടനുബന്ധിച്ച് സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ് 25 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെയും സില്‍വര്‍ ജൂബിലി ആഘോഷത്തിന് ഭാഗമായി ഗുരുനാഥന്‍മാരുടെ ഫോട്ടോ പതിച്ച ബുക്ക്ലെറ്റ് പുറത്തിറക്കിയത്.പരിപാടിക്ക് സജീഷ് സി.കെ. ഭാവന ജോജി, സനുഷ്, ലിഷ സോണി എന്നിവര്‍ നേതൃത്വം നല്‍കി.തങ്ങളുടെ വ്യക്തിത്വ വികസനത്തിന് അടിത്തറ പാകിയ ഗുരുനാഥന്‍മാരുടെ ഫോട്ടോ ബുക്ക്ലെറ്റിന്റെ ആദ്യ പകര്‍പ്പ്
എഡിഎം മഹേഷ് ബാബുവിന് നല്കിക്കൊണ്ടാണ് പ്രകാശനം ചെയ്യതത്.കോവിഡ് മഹാമാരി ആയതിനാല്‍ ഒത്തുകൂടല്‍ ഒഴിവാക്കിക്കൊണ്ട് ഗുരുനാഥന്‍മാരുടെ വീട്ടിലെത്തി കൊണ്ടുമായിരുന്നു നല്‍കിയത്.ആദ്യകാല അമ്പലവയല്‍ ഗവണ്‍മെന്റ്
സ്‌കൂളിലെ എച്ചം എം കൂടിയായിരുന്ന ചന്ദ്രന്‍ മാഷിനും ജഗദമ്മ ടീച്ചര്‍ക്കും വീട്ടിലെത്തി ഇവര്‍ പുസ്തകം കൈമാറി
ആദ്യകാലങ്ങളില്‍ സ്‌കൂളിനു മുന്‍വശത്തായി മിഠായി കച്ചവടം ചെയ്തിരുന്ന പാത്തു കുട്ടിയെന്ന നെല്ലിക്ക ഉമ്മയെ ഓര്‍മ്മപ്പെടുത്തിക്കൊണ്ട് സഹപാഠികള്‍ക്ക് മധുര വിതരണവും നടത്തി
Sign in
Sign in
Recover your password.
A password will be e-mailed to you.