തമിഴ്‌നാട്ടില്‍ ജോലി ചെയ്യുന്ന മലയാളി അധ്യാപകരെ തിരിച്ചയച്ച് തമിഴ്‌നാട്

0

 

കേരളത്തില്‍ താമസിച്ച് തമിഴ്‌നാട്ടില്‍ ജോലി ചെയ്യുന്ന അധ്യാപകരെ തിരച്ചയച്ച് തമിഴ്നാട്.കേരളത്തില്‍ രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നടപടി.തമിഴ്‌നാട്ടില്‍ വിദ്യാലയം തുറന്നതോടെ ജോലിക്കായ് പോയ മുപ്പതോളം അധ്യാപകരെയാണ് ഇന്ന് താളൂരില്‍ റവന്യു, പോലീസ്, ആരോഗ്യ വകുപ്പുകളുടെ നേതൃത്വത്തിലുള്ള പരിശോധനയില്‍ തിരിച്ചയച്ചത്.

നീലഗിരി ജില്ലയിലെ പിതൃക്കാട് എരുമാട്,അമ്പലമൂല സ്‌കൂളുകളിലേക്ക് പോയ കേരളത്തില്‍ താമസിക്കുന്ന അധ്യാപകരെയാണ് തിരിച്ചയത്.സ്‌കൂള്‍ തുറന്നതോടെ കേരളത്തിലുള്ള അധ്യാപകര്‍ സ്‌കൂള്‍ പരിധിയില്‍ തന്നെ താമസിക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു.ഇത് പാലിക്കാത്തതിനാലാണ് ഇവരെ അതിര്‍ത്തികളില്‍ തടഞ്ഞത്.ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ അധ്യാപര്‍ക്കെതിരെ കേസെടുക്കമെന്നും ആര്‍ ഡി ഒ അറിയിച്ചു.സ്‌കൂള്‍ തുറന്നത്തോടെ കഴിഞ്ഞ ദിവസങ്ങളില്‍ അധ്യാപകര്‍ ഉള്‍പ്പെടെ അതിര്‍ത്തി കടന്ന് ജോലിക്കെത്തിയിരുന്നു വിദ്യഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്ക് എതിരേ വകുപ്പ് തല നടപടികള്‍ക്കും സാധ്യതയുണ്ട് കേരള തമിഴ്നാട് അതിര്‍ത്തികളില്‍ തമിഴ്‌നാട് പോലീസ്, റവന്യു ആരോഗ്യ വകുപ്പുകള്‍ സംയുക്തമായണ് പരിശോധന നടത്തുന്നത്

Leave A Reply

Your email address will not be published.

error: Content is protected !!