വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്നു പ്രതിഷേധവുമായി വ്യാപാരി വ്യവസായി ഏകോപനസമിതി

0

ലോക്ക് ഡൗണിന്റെ മറിവില്‍ വ്യാപാരികളെ മാത്രം ബുദ്ധിമുട്ടിക്കുന്ന നടപടിക്കെതിരെ പ്രതിഷേധവുമായി വ്യാപാരി വ്യവസായി ഏകോപനസമിതി. നിലവിലെ ഡബ്ല്യു ഐപിആര്‍ പ്രകാരം നടപ്പാക്കുന്ന നിയന്ത്രണങ്ങള്‍ അശാസ്ത്രിയമാണന്നാണ് ഇവര്‍ ചൂണ്ടികാണിക്കുന്നത്. നിലവില്‍ അസുഖബാധിരുള്ള പ്രദേശങ്ങള്‍ മാത്രം അടച്ച് മറ്റിടങ്ങള്‍ തുറക്കാനുള്ളനുള്ള തീരുമാനമാണ് വേണ്ടതെന്നുമാണ് ഏകോപനസമിതി പറയുന്നത്.

സംസ്ഥാനത്ത് നിലവില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ഡബ്ലുഐപിആര്‍ പ്രകാരം നടപ്പിലാക്കുന്നത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ചെറുകിട കച്ചവടക്കാരെയാണ്. പ്രതിവാര കണക്കുനോക്കി തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ പൂര്‍ണ്ണമായും അടക്കുന്ന നിലപാട് ശരിയല്ലന്നാണ് വ്യാപാരികള്‍ പറയുന്നത്. രോഗത്തിന്റെ ഉറവിടെ കണ്ടെത്തി അവിടം മാത്രം കണ്ടയിന്‍മെന്റ്, മൈക്രോ കണ്ടയിന്‍മെന്റുകളാക്കി നിയന്ത്രണം ശക്തമാക്കുകയാണ് വേണ്ടത്. അല്ലാതെ പഞ്ചായത്തുകളോ, മുനിസിപ്പാലിറ്റികളോ പൂര്‍ണ്ണമായും അടക്കുകയല്ലവേണ്ടതെന്നുമാണ് വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെടുന്നത്. നിലവില്‍ അടക്കുന്ന തദ്ദേശ സ്ഥാപനങ്ങളില്‍ വ്യാപര സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് നിയന്ത്രണങ്ങള്‍ ഉള്ളു. ഇത് അനീതിയാണന്നും കച്ചവടസ്ഥാപനങ്ങളെല്ലാം തുറക്കാന്‍ അനുമതി നല്‍കണമെന്നുമാണ് ഇവരുടെ ആവശ്യം.

Leave A Reply

Your email address will not be published.

error: Content is protected !!