ജില്ലയിലെ ആദ്യകാല ജനകീയ ഡോക്ടര്‍ ഭാര്‍ഗ്ഗവന്‍ നിര്യാതനായി

0

ജില്ലയിലെ ആദ്യകാല ജനകീയ ഡോക്ടര്‍ കല്‍പ്പറ്റ ഹരികൃപയില്‍പരേതനായ കണാരന്റെ മകന്‍ ഡോ.ഭാര്‍ഗ്ഗവന്‍ (70) നിര്യാതനായി. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം.ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലും,കല്‍പ്പറ്റ താലൂക്ക് ആശുപത്രി സൂപ്രണ്ടായും, സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവില്‍ കല്‍പ്പറ്റയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഇ.എന്‍.ടി കണ്‍സള്‍ട്ടന്റായി ജോലി നോക്കുകയായിരുന്നു. പൊതുരംഗത്തും, റോട്ടറി ക്ലബ്ബ് ഉള്‍പ്പെടെയുള്ള സന്നദ്ധ സംഘടനകളിലും കാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു ഇദ്ദേഹം.

കണ്ണൂര്‍ സ്വദേശിയായ ഡോക്ടര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ആദ്യകാല ബാച്ചുകാരനായിരുന്നു. പാവപ്പെട്ടവര്‍ക്കും, ആദിവാസികള്‍ക്കുമിടയില്‍ പ്രവര്‍ത്തിക്കുന്നതിന് വയനാട്ടില്‍ സ്ഥിരതാമസമാക്കുകയായിരുന്നു. ഐ.എം.എ., കെ.ജി.എം.ഒ., എന്നിവയുടെ ആദ്യകാല ഭാരവാഹിയും പ്രവര്‍ത്തകനുമായിരുന്നു. ഭാര്യ: അഡ്വ.സീത (മുന്‍ വയനാട് ജില്ലാ ഗവ: പ്ലീഡര്‍). മക്കള്‍: ഡോ.അനുപമ പ്രവീണ്‍ (കണ്‍സള്‍ട്ടന്റ്, ഗവ:മെന്റല്‍ ഹോസ്പ്പിറ്റല്‍ കുതിരവട്ടം), ഡോ.അമൂല്യ സുജോയ് (മെഡിക്കല്‍ ഓഫീസര്‍ പഴയങ്ങാടി കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍).മരുമക്കള്‍: ഡോ.പ്രവീണ്‍ കുമാര്‍ (പള്‍ മണോളജിസ്റ്റ് ബേബി മെമ്മോറിയല്‍ ആശുപത്രി, കോഴിക്കോട്), സുജോയ് (മെക്കാനിക്കല്‍ എഞ്ചിനീയര്‍ ഒമാന്‍), സംസ്‌കാരം ഇന്ന് രാവിലെ 11 മണിക്ക് വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍.സഞ്ചയനം ഞായറാഴ്ച.
…..

Leave A Reply

Your email address will not be published.

error: Content is protected !!