സംസ്ഥാനത്ത് പാചകവാതക വില വീണ്ടും വര്‍ധിച്ചു; ഇന്ധന വില കുറഞ്ഞു.

0

സംസ്ഥാനത്ത് പാചകവാതക വില വീണ്ടും വര്‍ധിച്ചു. ഗാര്‍ഹിക ആവശ്യത്തിനുളള സിലിണ്ടറിന് 25 രൂപയും വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 73.50 രൂപയും കൂടി. ഗാര്‍ഹിക സിലിണ്ടറിന് വില 891.50 രൂപയായി. 1692.50 രൂപയാണ് വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ ഇന്നത്തെ വില.പാചകവാതക വില രണ്ടാഴ്ച മുന്‍പ് 25 രൂപ കൂടിയിരുന്നു. ഗാര്‍ഹിക ആവശ്യത്തിനുളള സിലിണ്ടറിന് 10 മാസത്തിനിടെ 30 ശതമാനത്തോളം വര്‍ധനവാണ് ഉണ്ടായത്. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് ഈ വര്‍ഷം മാത്രം 370 രൂപ വര്‍ധിച്ചു.അതേസമയം, ഇന്ധന വില കുറഞ്ഞു. ഡീസലിനും പെട്രോളിനും വില കുറഞ്ഞിട്ടുണ്ട്. പെട്രോളിന് 14 പൈസയും, ഡീസലിന് 15 പൈസയുമാണ് കുറഞ്ഞത്. ഇതോടെ കൊച്ചിയിലെ ഡീസല്‍ വില 93.59 രൂപയും ഒരു ലിറ്റര്‍ പെട്രോളിന്റെ വില 101.49 രൂപയുമാണ്.

Leave A Reply

Your email address will not be published.

error: Content is protected !!