ആഗോള സാമ്പത്തിക മാന്ദ്യവും ഇന്ത്യന്‍ വ്യാവസായിക മേഖലയും എന്ന വിഷയത്തില്‍ കേരള കേന്ദ്ര സര്‍വ്വകലാശാലയിലെ ഡോക്ടര്‍ ടി. ജെ. ജോസഫിന്റെ കീഴിലായിരുന്നു ഗവേഷണം.2010ല്‍ മത പഠനത്തില്‍ ഗസ്സാലി ബിരുദവും ഭൗതിക പഠനത്തില്‍ സാമ്പത്തിക ശാസ്ത്ര ബിരുദവും കരസ്ഥമാക്കി പഠനം പൂര്‍ത്തിയാക്കിയ ഇദ്ദേഹം കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ ബിരുദാനന്തര ബിരുദ പഠനത്തിനു ചേര്‍ന്നു.അവിടെ നിന്ന് തന്നെ പി.ജിയും എം.ഫിലും പൂര്‍ത്തിയാക്കി കേന്ദ്ര സര്‍ക്കാരിന്റെ മൗലാനാ ആസാദ് നാഷണല്‍ റിസേര്‍ച് ഫെല്ലോഷിപ്പും നേടി.പുതിയ കാലത്തെ ഗവേഷകനാവശ്യമായ സ്റ്റാറ്റിസ്റ്റിക്കല്‍ സോഫ്റ്റ്വെയര്‍ പാക്കേജുകളില്‍ നല്ല പ്രാവീണ്യമുള്ള അലി ഗസ്സാലി നിരവധി ദേശീയ-അന്തര്‍ദേശീയ അക്കാദമിക സമ്മേളനങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. തോടൊപ്പം 2014ല്‍ ബംഗ്ലാദേശിലെ ധാക്കയില്‍ സംഘടിക്കപ്പെട്ട ‘നാപ്‌സിപാഗ്- അന്താരാഷ്ട്ര സമ്മേളനത്തില്‍’ ഇന്ത്യന്‍ പ്രതിനിധിയായും പങ്കെടുത്തിരുന്നു.
പ്രസ്തുത പഠന കാലയളവില്‍ കേന്ദ്ര സര്‍ക്കാറിന്റെ സാമൂഹിക നീതി ശാക്തീകരണ വകുപ്പ് സംഘടിപ്പിച്ച അക്കാദമിക് എക്‌സ്‌പൊഷര്‍ വിസിറ്റ് പ്രോഗ്രാമിന്റെ ഭാഗമായി ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കോനോമിക്‌സ് അടക്കം വിവിധ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുന്ന UK (United Kingdom) സന്ദര്‍ശന പരിപാടിയില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചിരുന്നു. ഇന്നത്തെ കേരള മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ ടിക്കാറാം മീണ ഐ.എ.എസ് അവറുകളുടെ നേതൃത്വത്തിലുള്ള സംഘത്തിലെ രാജ്യത്തെ ഇരുപത്തിയഞ്ചു യുവ പ്രതിഭകളില്‍ ഒരാളായിരുന്നു മുഹമ്മദ് അലി.
പഠനത്തോടൊപ്പം തന്നെ മാനവ വിഭവ ശേഷി വികസന രംഗത്ത് പ്രവര്‍ത്തിക്കുന്ന ‘സൈന്‍’ എന്ന കൂട്ടായ്മയിലൂടെ തന്റെ സാമൂഹിക ഉത്തരവാദിത്വം നിര്‍വ്വഹിക്കുന്നതിലും അലി സജീവമായിരുന്നു. പ്രസ്തുത കൂട്ടായ്മ നടത്തിയ പ്രഥമ ഗവേഷണമായ ‘മടങ്ങിവന്ന പ്രവാസികളുടെ സാമൂഹിക സാമ്പത്തിക പ്രശ്‌നങ്ങളെ’ കുറിച്ചുള്ള പഠനത്തിനു നേതൃത്വം നല്‍കി.നിലവില്‍ നീലഗിരി കോളേജ് Internal Quality Assurance Cell കോര്‍ഡിനേറ്ററായി ജോലി ചെയ്തു വരികയാണ്.