സംസ്ഥാനത്ത് ഇന്നുമുതല്‍  കൂടുതല്‍ ഇളവുകള്‍

0

സംസ്ഥാനത്ത് കൂടുതല്‍ ലോക്ഡൗണ്‍ ഇളവുകള്‍ ഇന്ന് നിലവില്‍ വരും. സ്‌കൂളുകള്‍ തുറക്കുന്നതിലൊഴികെ മറ്റ് കാര്യങ്ങളില്‍ കേന്ദ്രം പ്രഖ്യാപിച്ച് ഇളവുകള്‍ അതേപടി നടപ്പാക്കുകയാണ് സര്‍ക്കാര്‍. വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവര്‍ക്ക്  14 ദിവസമായിരുന്ന ക്വാറന്റീന്‍ പകുതിയാക്കി.

7 ദിവസത്തെ ക്വാറന്റീന് ശേഷം പരിശോധന നടത്തണം. പരിശോധന നടത്തിയില്ലെങ്കില്‍ ക്വാറന്റീന്‍ 14 വദിവസം തന്നെ തുടരേണ്ടി വരും . സെക്രട്ടറിയേറ്റ് അടക്കം സര്‍ക്കാര്‍ ഓഫീസുകളില്‍ മുഴുവന്‍ ജീവനക്കാരും ഓഫീസില്‍ എത്തണം. ഹോട്ടലുകളില്‍ ഇരുന്നു ഭക്ഷണം കഴിക്കാനും അനുമതി നല്‍കിയിട്ടുണ്ട്.

കേസുകള്‍ കുത്തനെ മുകളിലേക്ക് പോകുമ്പോഴാണ് സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ നിലവില്‍ വരുന്നത്. പുതിയ ഇളവുകളോടെ ലോക്ക് ഡൗണിന്റെ ആദ്യഘട്ടത്തില്‍ നിലവില്‍ വന്ന നിയന്ത്രണങ്ങളാണ് നീങ്ങുന്നത്. സെക്രട്ടറിയേറ്റ് അടക്കം സര്‍്കകാര്‍ ഓഫിസുകളുടെ പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിച്ചുവെന്ന് കാട്ടിയാണ് സര്‍ക്കാര്‍ ജാവനക്കാര്‍ ജോലിക്കെത്തുന്നതിനുള്ള നിയന്തണം നീക്കിയത്. നി മുതല്‍ 100 ശതമാനം ജീവനക്കാരും ഓഫിസിലെത്തണം

ഹോട്ടലുകളില്‍ പാഴ്‌സലിനു മാത്രം അനുമതിയുണ്ടായിരുന്നത് മാറ്റി ഇനി ഇരുന്നു ഭക്ഷണം കഴിക്കാനും അനുമതിയാകുന്നതോടെ കാര്യങ്ങള്‍ സാധാരണ ഗതിയിലേക്ക് എത്തുകയാണ്.

Leave A Reply

Your email address will not be published.

error: Content is protected !!