കാര്‍ഷികവിള നാശത്തിന് തുല്യമായ നഷ്ടപരിഹാരം നല്‍കണം – പി.സി ജോസഫ്

0

കാര്‍ഷികവിള നാശത്തിന് തുല്യമായ നഷ്ടപരിഹാരം നല്‍കണമെന്ന് ജനാധിപത്യ കേരളാ കോണ്‍ഗ്രസ്സ് സംസ്ഥാന വൈസ് ചെയര്‍മാന്‍ പി.സി ജോസഫ്.മാനന്തവാടി വ്യാപാരഭവനില്‍ നടന്ന ജനാധിപത്യ കേരള കോണ്‍ഗ്രസ്സ് ജില്ലാ പ്രവര്‍ത്തന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരികുകയായിരുന്നു അദ്ദേഹം. വന്യമൃഗങ്ങളുടെ ആക്രമണത്തിലും പ്രകൃതിക്ഷോഭത്തിലും നശിക്കപ്പെടുന്ന കാര്‍ഷിക വിളകള്‍ക്ക് തതുല്യമായ നഷ്ടപരിഹാരം ഉറപ്പു നല്‍കി കര്‍ഷകരെ സംരക്ഷിക്കുവാന്‍ ഗവണ്‍മെന്റ് തയ്യാറകണമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് കെ എ ആന്റണി അധ്യക്ഷനായിരുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം പി പോളി, ജോസ് ഞാവള്ളില്‍, പി മുഹമ്മദാലി , കെ എം അബ്രാഹം, ജോസഫ് കാവാലം, വി എസ് ചാക്കോ, അഡ്വ ജോര്‍ജ്ജ് വാതുപറമ്പില്‍, അഡ്വ വി കെ സജി, കെ പി കുര്യാക്കോസ്, എം പി പീറ്റര്‍, ക്ലീറ്റസ് സെബാസ്റ്റ്യന്‍, വി എം ജോസ്, എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!