ബി.എഡ് ഏകജാലക പ്രവേശന രജിസ്ട്രേഷൻ സെപ്റ്റംബര്‍ 6വരെ:

0

എംജി സര്‍വകലാശാലയ്ക്ക് കീഴിലുള്ള എയ്ഡഡ്/സ്വാശ്രയ ടീച്ചേഴ്‌സ് ട്രെയിനിംഗ് കോളജുകളിലെ ഏകജാലകം വഴിയുള്ള ഒന്നാം വര്‍ഷ ബി.എഡ്. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സെപ്തംബര്‍ 6ന് അവസാനിക്കും. പ്രവേശനസാധ്യത അലോട്‌മെന്റ് സെപ്തംബര്‍ 10നും ഒന്നാം അലോട്‌മെന്റ് സെപ്തംബര്‍ 16നും പ്രസിദ്ധീകരിക്കും. ഒന്നാം വര്‍ഷ ബി.എഡ്. ക്ലാസുകള്‍ സെപ്തംബര്‍ 30ന് ആരംഭിക്കും.

മാനേജ്‌മെന്റ്, കമ്മ്യൂണിറ്റി വിഭാഗത്തിന് സംവരണം ചെയ്ത സീറ്റുകള്‍ എന്നിവയിലേക്ക് അപേക്ഷിക്കുന്നവര്‍ ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിക്കുകയും അപേക്ഷ നമ്പര്‍ പ്രവേശനം ആഗ്രഹിക്കുന്ന കോളേജില്‍ അപേക്ഷ സമര്‍പ്പിക്കുന്ന സമയത്ത് നല്‍കേണ്ടതുമാണ്. ഏകജാലകത്തിലൂടെ അപേക്ഷിക്കാത്തവര്‍ക്ക് മാനേജ്‌മെന്റ്, കമ്യൂണിറ്റി ക്വാട്ടകളിലേക്ക് അപേക്ഷിക്കാന്‍ കഴിയില്ല. വികലാംഗ/സ്‌പോര്‍ട്‌സ് ക്വാട്ട വിഭാഗങ്ങളില്‍ സംവരണം ചെയ്ത സീറ്റുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കണം. പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് സര്‍വകലാശാല പ്രസിദ്ധീകരിക്കുന്നതും രേഖകളുടെ പരിശോധന കോളേജുകളില്‍ ഓണ്‍ലൈനായി നടത്തുന്നതുമാണ്.

കൊവിഡ് 19 വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനത്തില്‍ നടത്തുന്നതിനാല്‍ അപേക്ഷകര്‍ സാക്ഷ്യപത്രങ്ങളുടെ ഡിജിറ്റല്‍ പകര്‍പ്പ് അപേക്ഷയോടൊപ്പം അപ് ലോഡ് ചെയ്യണം. പ്രോസ്‌പെക്ടസില്‍ പറയുന്ന പ്രകാരം സംവരണാനുകൂല്യത്തിനാവശ്യമായ സാക്ഷ്യപത്രങ്ങളാണ് അപ് ലോഡ് ചെയ്തിരിക്കുന്നതെന്ന് അപേക്ഷകന്‍ ഉറപ്പുവരുത്തണം. അല്ലാത്തപക്ഷം പ്രവേശനം റദ്ദാക്കപ്പെടാന്‍ സാധ്യതയുണ്ട്.

പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ സംവരണാനുകൂല്യം തെളിയിക്കുന്നതിനായി ജാതി സര്‍ട്ടിഫിക്കറ്റും എസ്.ഇ.ബി.സി./ ഒ.ഇ.സി. വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ ജാതി സര്‍ട്ടിഫിക്കറ്റും വരുമാന സര്‍ട്ടിഫിക്കറ്റും ഒരു ഫയലായി അപ്ലോഡ് ചെയ്യുകയോ ഇതിനു പകരമായി നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യുകയോ വേണം. ഇ.ഡബ്ല്യു.എസ്. വിഭാഗത്തില്‍ ആനുകൂല്യം അവകാശപ്പെടുന്നവര്‍ ‘ഇന്‍കം ആന്റ് അസറ്റ്‌സ് സര്‍ട്ടിഫിക്കറ്റ്’ അപ് ലോഡ് ചെയ്യണം. സംവരണാനുകൂല്യം ആവശ്യമില്ലാത്ത പിന്നാക്ക വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് പൊതുവിഭാഗം സെലക്ട് ചെയ്യുകയോ വരുമാനം എട്ട് ലക്ഷത്തില്‍ കൂടുതലായി നല്‍കിയതിനുശേഷം സംവരണം ആവശ്യമില്ല എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുകയോ ചെയ്യാം.

എന്‍.സി.സി./എന്‍.എസ്.എസ്. എന്നീ വിഭാഗങ്ങളില്‍ ബോണസ് മാര്‍ക്ക് ക്ലെയിം ചെയ്യുന്നവര്‍ ബിരുദ തലങ്ങളിലെ സാക്ഷ്യപത്രങ്ങളാണ് അപ്ലോഡ് ചെയ്യേണ്ടത്. ഇതേപോലെ തന്നെ വിമുക്തഭടന്‍/ ജവാന്‍ എന്നിവരുടെ ആശ്രിതര്‍ക്ക് ലഭ്യമാവുന്ന ബോണസ് മാര്‍ക്കിനായി ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നിന്നും ലഭ്യമാവുന്ന സാക്ഷ്യപത്രം ലഭ്യമാക്കേണ്ടതാണ്. ഇതിനായി ആര്‍മി/ നേവി/ എയര്‍ഫോഴ്‌സ് എന്നീ വിഭാഗങ്ങളെ മാത്രമേ പരിഗണിക്കുകയുള്ളൂ. രജിസ്‌ട്രേഷന്‍ ഫീസ് എസ്.സി./എസ്.ടി. വിഭാഗത്തിന് 625 രൂപയും മറ്റുള്ളവര്‍ക്ക് 1250 രൂപയുമാണ്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനായി രമു.ാഴൗ.മര.ശി എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക. ക്യാപ് സംബന്ധമായ എല്ലാ വിവരങ്ങളും ഈ വെബ് സൈറ്റില്‍ ലഭിക്കും

Leave A Reply

Your email address will not be published.

error: Content is protected !!