കല്‍പ്പറ്റ നഗരസഭയില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍

0

കോവിഡ് കേസുകള്‍ ഉയര്‍ന്നതോടെ കല്‍പ്പറ്റ നഗരസഭയില്‍ ഒരാഴ്ചത്തേക്ക് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. പ്രതിവാര ഇന്‍ഫക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (ഡബ്ല്യൂ.ഐ.പി.ആര്‍) 11.52 ആണ്. അതേസമയം വൈത്തിരി ഗ്രാമ പഞ്ചായത്തിലെ ലോക്ഡൗണ്‍ ഒഴിവാക്കി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പുതുക്കിയ പ്രതിവാര ഇന്‍ഫക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങള്‍ പുന:ക്രമീകരിച്ചത്.

പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR)

ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ ആഗസ്റ്റ് 25 വരെയുളള പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ ചുവടെ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ജനസംഖ്യ, ഡബ്ല്യൂ.ഐ.പി.ആര്‍ ക്രമത്തില്‍,

തവിഞ്ഞാല്‍
40231
2.34

തൊണ്ടര്‍നാട്
26837
2.53

തിരുനെല്ലി
33451
4.78

മാനന്തവാടി നഗരസഭ
45768
5.66

എടവക
35895
3.54

വെളളമുണ്ട
47839
3.16

പടിഞ്ഞാറത്തറ
31943
3.22

കോട്ടത്തറ
20191
2.82

തരിയോട്
11609
4.91

പനമരം
51775
3.24

പുല്‍പ്പളളി
39970
3.63

മുളളന്‍കൊല്ലി
32496
4.74

പൂതാടി
40115
4.16

കണിയാമ്പറ്റ
43043
1.93

മീനങ്ങാടി
35337
6.71

മുട്ടില്‍
42136
4.06

കല്പറ്റ നഗരസഭ
36802
11.52

വെങ്ങപ്പളളി
14698
7.01

പൊഴുതന
21453
7.60

വൈത്തിരി
20272
7.25

മേപ്പാടി
41085
3.87

മൂപ്പൈനാട്
29548
3.08

അമ്പലവയല്‍
40635
4.13

നെന്മേനി
54584
7.02

നൂല്‍പ്പുഴ
30974
6.36

സുല്‍ത്താന്‍ ബത്തേരി നഗരസഭ
55149
6.18

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍

നിലവില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച കല്‍പ്പറ്റ നഗരസഭയില്‍ ആവശ്യ സര്‍വ്വീസ് ഒഴികെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കേണ്ടതാണ്. ആവശ്യ സര്‍വ്വീസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാരെ അവരുടെ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ച് കൈനാട്ടി, സിവില്‍ സ്റ്റേഷന്‍, ചുങ്കം, പുതിയ ബസ് സ്റ്റാന്റ് എന്നിവിടങ്ങളിലെ ബസ് സ്റ്റോപ്പുകളില്‍ നിന്ന് ഇറക്കുകയും, കയറ്റുകയും ചെയ്യാവുന്നതാണ്. നഗരസഭ പരിധിയില്‍ മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള വിവാഹം തുടങ്ങിയ ചടങ്ങുകള്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ അനുമതിയോടു കൂടി മാത്രമേ അനുവദിക്കുകയുള്ളൂ. ശവ സംസ്‌കാര ചടങ്ങുകള്‍ ഒഴികെയുള്ള പൊതു/ സാമൂഹിക/ സാംസ്‌കാരിക/ രാഷ്ട്രീയ ചടങ്ങുകള്‍ അനുവദിക്കില്ല.

Leave A Reply

Your email address will not be published.

error: Content is protected !!