കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവിന് പരിക്ക്.
കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ബൈക്ക് യാത്രികനായ യുവാവിന് പരിക്ക്.പനവല്ലി കോമത്ത് വീട്ടില്‍ മിഥുന്‍(27)നെയാണ് കാട്ടിക്കുളം പനവല്ലി റോഡില്‍ വെള്ളാചേരിയില്‍ വച്ച് കാട്ടുപോത്ത് ആക്രമിച്ചത്.മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പരിക്കുകള്‍ സാരമുള്ളതല്ല.രാത്രി 8.30ഓടെയാണ് സംഭവം.