നിര്‍ധനര്‍ക്ക് ഓണക്കോടി നല്‍കി വാട്‌സ് ആപ്പ് കൂട്ടായ്മ.
സമൂഹത്തിലെ നിര്‍ധനരായവര്‍ക്കാണ് സുല്‍ത്താന്‍ ബത്തേരിയുടെ വികസനം വാട്‌സ് ആപ്പ് കൂട്ടായ്മ ഓണക്കോടി നല്‍കിയത്. തിരുവോണനാളില്‍ നഗരസഭ ചെയര്‍മാന്‍ ടി.കെ രമേശ് ഓണക്കോടികള്‍ വിതരണം ചെയ്തു.ഗ്രൂപ്പ് അഡ്മിന്‍മാരായ പ്രദീപ് ഉഷ, സി.വി ഷിറാസ്,എന്‍.നിസാര്‍,ഗ്രൂപ്പ് അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.ബത്തേരിയിലെ സാമൂഹിക,സാംസ്‌കാരിക,സന്നദ്ധ,രാഷ്ട്രീയ മേഖലകളിലുള്ളവര്‍ ഉള്‍പ്പെടുന്നവരുടെ കൂട്ടായ്മയാണ് സുല്‍ത്താന്‍ ബത്തേരിയുടെ വികസനം വാട്‌സ് ആപ്പ് കൂട്ടായ്മ.