സംസ്ഥാനത്തെ വിവിധ ഇടങ്ങളിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സ്വന്തം അശ്ലീല വീഡിയോ അയച്ച പ്രതിയെ വയനാട് സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും വാട്‌സാആപ്പ് നമ്പര്‍ ശേഖരിച്ച് വീഡിയോകോള്‍ ചെയുകയും സ്വന്തം അശ്ലീല ദൃശ്യങ്ങള്‍ അയച്ചു നല്‍കുകുകയും ചെയ്ത തിരുവനന്തപുരം പൊന്മുടി സ്വദേശി ഷൈജുവിനെയാണ് വയനാട് സൈബര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ജിജീഷിന്റെ നേതൃത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.പ്രതിക്ക് ഏതിരെ ഐടി ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വയനാട് ജില്ലയില്‍ നിന്ന് തന്നെ ഒട്ടനവധി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മാസങ്ങള്‍ നീണ്ട അന്വേഷണത്തിന്റെ അവസാനം ആണ് പ്രതിയെ തിരിപ്പൂരില്‍ നിന്നും പിടി കൂടിയത്. പ്രതിയില്‍ നിന്നും കുറ്റ കൃത്യത്തിന് ഉപയോഗിച്ച ഇന്റര്‍നെറ്റ് വട്ടസ്ആപ് ഇന്‍സ്റ്റാള്‍ ചെയ്ത മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു. സൈബര്‍ പോലീസ് ഉദോഗസ്ഥര്‍ ആയ സലാം, ഷുക്കൂര്‍, രഞ്ജിത്ത്, പ്രവീണ്‍ എന്നിവര്‍ തമിഴ്‌നാട്ടില്ലേ തിരുപ്പൂരില്‍ നിന്നും