ജില്ലയില്‍ 524 പേര്‍ക്ക് കൂടി കോവിഡ് *ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 17.29

0

 

വയനാട് ജില്ലയില്‍ ഇന്ന് 524 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 292 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 17. 29 ആണ്. 518 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 12 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 88668 ആയി. 81354 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 6428 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 5065 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവര്‍

കല്‍പ്പറ്റ 64, ബത്തേരി, മീനങ്ങാടി 40 വീതം, മാനന്തവാടി 31, വെള്ളമുണ്ട, പൊഴുതന, നൂല്‍പ്പുഴ 25 വീതം, മുട്ടില്‍ 23, വെങ്ങപ്പള്ളി, നെന്‍മേനി, മുള്ളന്‍കൊല്ലി, മൂപ്പൈനാട് 22 വീതം, മേപ്പാടി 18, വൈത്തിരി 17, തവിഞ്ഞാല്‍, പൂതാടി 15 വീതം, പടിഞ്ഞാറത്തറ, കോട്ടത്തറ 14 വീതം, പുല്‍പള്ളി 13, പനമരം 12, അമ്പലവയല്‍ 11, തിരുനെല്ലി, കണിയാമ്പറ്റ 9 വീതം, എടവക 5, തരിയോട് 3, തൊണ്ടര്‍നാട് 2 ആളുകള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. കൂടാതെ ഇതര സംസ്ഥാനത്തുനിന്നും വന്ന 5 തമിഴ്‌നാട് സ്വദേശിക്കും ഒരു കര്‍ണാടക സ്വദേശിക്കും രോഗബാധ സ്ഥിരീകരിച്ചു.

292 പേര്‍ക്ക് രോഗമുക്തി
ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 40 പേരും, വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന 252 പേരുമാണ് രോഗമുക്തരായത്.

1523 പേര്‍ പുതുതായി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (20.08.21) പുതുതായി നിരീക്ഷണത്തിലായത് 1523 പേരാണ്. 1360 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 17370 പേര്‍. ഇന്ന് പുതുതായി 124 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 2824 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 660499 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 630006 എണ്ണത്തിന്റെ ഫലം ലഭിച്ചു. 541338പേര്‍ നെഗറ്റീവും 88668 പേര്‍ പോസിറ്റീവുമാണ്.

Leave A Reply

Your email address will not be published.

error: Content is protected !!