വയനാട് ജില്ലയില്‍ നിന്നും ഈ വര്‍ഷം പ്ലസ് ടു വിജയിച്ച വിദ്യാര്‍ഥികള്‍ ഉപരി പഠനമേഖലയില്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ സത്വര നടപടി സ്വീകരിക്കണമെന്ന്, വയനാട് എഡ്യൂക്കേഷന്‍ മൂവ്‌മെന്റ് ജില്ലാ പ്രവര്‍ത്തക സംഗമം സര്‍ക്കാറിനോടാവശ്യപ്പെട്ടു.ഉപരിപഠനം തേടുന്ന വിദ്യാര്‍ഥികളില്‍ അഞ്ചിലൊരാള്‍ക്കു മാത്രമേ, നിലവില്‍ പ്രവേശനം ലഭിക്കുകയുള്ളൂ. ലഭ്യമായ സീറ്റുകളില്‍ തന്നെ മറ്റു ജില്ലകളില്‍ നിന്നുള്ളവരും അപേക്ഷകരായുണ്ടാകും.ഈ പശ്ചാത്തലത്തില്‍ ജില്ലയ്ക്കനുവദിച്ച സുല്‍ത്താന്‍ ബത്തേരി ഗവ.കോളേജും, മാനന്തവാടി റൂസ കോളേജും ഈ അധ്യയനവര്‍ഷം തന്നെ പ്രവര്‍ത്തനസജ്ജമാക്കണമെന്നും, ജില്ലയില്‍ നിലവിലുള്ള സര്‍ക്കാര്‍ – എയ്ഡഡ് കോളേജുകളില്‍ സീറ്റുകള്‍ വര്‍ധിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മംഗലശ്ശേരി ചന്ദ്രന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.എം.മുഹമ്മദ് മാസ്റ്റര്‍, കുര്യാക്കോസ് ആന്റണി, പ്രൊഫ. എന്‍.കെ. ഹാഷിം, എം.സുകുമാരന്‍, ജുനൈദ് കൈപ്പാണി, ഡോ.അസീസ് തരുവണ, ഡോ.വിജി പോള്‍, മായന്‍ മണിമ, സൂപ്പി പള്ളിയാല്‍, പി.എസ് ഗിരീഷ് കുമാര്‍, എ.അബ്ദു റഹിമാന്‍, ഷമീം പാറക്കണ്ടി, എം.കെ.രാജേന്ദ്രന്‍, പി.കെ അബ്ദുല്‍ സമദ്, ഷാജന്‍ ജോസ്, റിയാസ് പാ പ്ലശ്ശേരി, അഡ്വ.എം.വേണുഗോപാല്‍, ടി.ജി. സജി എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി എം.ചന്ദ്രന്‍ മാസ്റ്റര്‍ (ചെയര്‍മാന്‍), വി.എ.മജീദ്, സി.കെ.പവിത്രന്‍, അഡ്വ.എം.സി.എം. ജമാല്‍ (വൈസ് ചെയര്‍മാന്‍മാര്‍), കെ.മുഹമ്മദ് ഷാ മാസ്റ്റര്‍ (കണ്‍വീനര്‍), ഡോ.എം.പി. അനില്‍, പി.എ ജലീല്‍, പി.സുബൈര്‍ (ജോ. കണ്‍വീനര്‍മാര്‍) ,കെ.ഐ തോമസ് മാസ്റ്റര്‍ (ട്രഷറര്‍), ഡോ.ബാവ കെ.പാലുകുന്ന് (കോ-ഓര്‍ഡിനേറ്റര്‍) എന്നിവരെ തിരഞ്ഞെടുത്തു. ( ഫോട്ടോ അടിക്കറിപ്പ്: വയനാട് എഡ്യൂക്കേഷന്‍ മൂവ്‌മെന്റ് ജില്ലാ ചെയര്‍മാന്‍ എം.ചന്ദ്രന്‍ മാസ്റ്റര്‍, കണ്‍വീനര്‍ കെ.മുഹമ്മദ് ഷാ മാസ്റ്റര്‍)