സുല്‍ത്താന്‍ ബത്തേരി കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നാല് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഡിപ്പോയില്‍ ഇന്ന് ആരോഗ്യവകുപ്പ് നടത്തിയ പരിശോധനിയിലാണ് നാല് ജീവനക്കാര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചത്. 87 ജീവനക്കരാണ് ഇന്ന് പരിശോധനയില്‍ പങ്കെടുത്തത്.ഡിപ്പോയിലെ കണ്ടക്ടര്‍, പമ്പ് ഓപ്പറേറ്റര്‍, മെക്കാനിക്ക്, ഡ്രൈവര്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.അടുത്ത ദിവസം കൂടുതല്‍ ജീവനക്കാരെ പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്.
സുല്‍ത്താന്‍ ബത്തേരി ഡിപ്പോയില്‍ ജീവനക്കാര്‍ക്ക്് കൊവിഡ് സ്ഥിരീകരി്ച്ചതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് ഡി്പ്പോയിലെത്തി നടത്തിയ പരിശോധനയിലാണ് 4പേര്‍ക്ക്കൂടി കൊവിഡ് സ്ഥിരീകരി്ച്ചത്. 87 പേരാണ് ഇന്ന് പിരശോധന നടത്തിയത്.ഇതില്‍ ആന്റിജന്‍ പരിശോധന നടത്തിയ 56 പേരില്‍ നാല് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ബാക്കി 31 പേര്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റാണ് നടത്തിയത്. ഇവരുടെ ഫലം അടുത്ത ദിവസമാണ് ലഭിക്കുക. ഇക്കഴിഞ്ഞ 14, 15, 16 ദിവസങ്ങളിലാണ് ഡിപ്പോയിലെ 33 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെയാണ് ആരോഗ്യവകുപ്പ് ഇടപെട്ട് ഇന്ന് കൂടുതല്‍ പേരെ ഡിപ്പോയിലെത്തി പരിശോധിച്ചത്.