തോല്‍പ്പെട്ടിയില്‍ വയോധികന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു

0

 

തോല്‍പ്പെട്ടി വിളഞ്ഞിപ്പുലാന്‍ സെയ്താലി (60) ആണ് മരിച്ചത്. വീടിനോട് ചേര്‍ന്ന ഷെഡിലേക്ക് വലിച്ച വയറില്‍ നിന്നുമാണ് ഷോക്കേറ്റതെന്നാണ് പ്രാഥമിക വിവരം. തുടര്‍ന്ന് അപ്പപാറ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ചുവെങ്കിലും യാത്രാമധ്യേ മരിക്കുകയായിരുന്നു.മൃതദേഹം വയനാട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
ഭാര്യ: ആയിഷ. മക്കള്‍: സൗജത്ത്, മൊയ്ദീന്‍ കുട്ടി ദാരിമി, സാബിറ, നൗഷാദ്.

Leave A Reply

Your email address will not be published.

error: Content is protected !!