ബ്രോഡ്ബാന്റ ഉപഭോക്താക്കള്‍ക്ക് ഓണസമ്മാനവുമായി കേരളാ വിഷന്‍

0

കേരളാ വിഷന്‍ ബ്രോഡ്ബാന്റ് സംസ്ഥാനത്ത് 5 ലക്ഷം ഉപഭോക്താക്കള്‍ക്ക് കണക്ഷന്‍ നല്‍കിയതിന്റെ ആഘോഷ സൂചകമായി സംസ്ഥാനത്ത് തെരഞ്ഞെടുത്ത 50 പേര്‍ക്ക് ആന്‍ഡ്രോയിഡ് ടെലിവിഷന്‍ നറുക്കെടുപ്പിലൂടെ സമ്മാനമായി നല്‍കി. പാടിച്ചിറ പൂവല്ലില്‍ ജോസ് ആണ് വയനാട്ടില്‍ നറുക്കെടുപ്പില്‍ വിജയിയായത്. കല്‍പ്പറ്റ വയനാട് വിഷന്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ കേരളാ വിഷന്‍ ഡയറക്ടര്‍ ബോര്‍ഡംഗം കെ ഗോവിന്ദന്‍ ജോസിന് ആന്‍ഡ്രോയ്ഡ് ടെലിവിഷന്‍ സമ്മാനിച്ചു. വയനാട് വിഷന്‍ എംഡി പിഎം ഏലിയാസ് ചടങ്ങില്‍ അധ്യക്ഷനായിരുന്നു.സിഒഎ വയനാട് ജില്ലാ പ്രസിഡന്റ് അഷറഫ് പൂക്കയില്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ അബ്ദുള്‍ അസീസ് , കാസിം റിപ്പണ്‍ , ബിജുജോസ്, തങ്കച്ചന്‍ പളിഞ്ഞാല്‍ , ഷെബീര്‍ മേപ്പാടി, വിജിത്ത് വെളളമുണ്ട, വി.ജെ ജോമേഷ്, വയനാട് വിഷന്‍ സ്റ്റാഫ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!