റോഡ് സുരക്ഷയ്ക്കൊപ്പം സേവന പ്രവര്‍ത്തനവുമായി വയനാട് മോട്ടോര്‍ വാഹന വകുപ്പും വയനാട് റോഡ് സേഫ്റ്റി വളണ്ടിയേഴ്സും.റോഡ് സേഫ്റ്റി വളണ്ടിയേഴ്സ് അംഗവും വിധവയുമായ മാനന്തവാടി കുഴിനിലം പുത്തന്‍പുര അടുവാന്‍ കുന്ന് കാരകുന്നേല്‍ ബിന്ദുവിനാണ് മോട്ടോര്‍ വാഹന വകുപ്പും വയനാട് റോഡ് സേഫ്റ്റി വളണ്ടിയേഴ്സും ചേര്‍ന്ന് വീട് നിര്‍മ്മിച്ചു നല്‍കുന്നത്.ബിന്ദു കഴിഞ്ഞ പത്ത് വര്‍ഷമായി മാനന്തവാടി ടൗണില്‍ ഓട്ടോ ഡ്രൈവറാണ്.
ബിന്ദുവും 80 വയസുള്ള മാതാവ് തങ്കയും ഷീറ്റിട്ട വീട്ടിലാണ് താമസം. ഈ സാഹചര്യത്തിലാണ് മോട്ടോര്‍ വാഹന വകുപ്പും വയനാട് റോഡ് സേഫ്റ്റി വളണ്ടിയേഴ്സും ബിന്ദുവിന് വീട് നിര്‍മ്മിച്ചു നല്‍കാന്‍ തീരുമാനിച്ചത് .വയനാട് എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ, കെ.കെ.സുരേഷ് കുമാര്‍ വീടിന്റ തറകല്ലിടല്‍ കര്‍മ്മം നടത്തി.റോഡ് സേഫ്റ്റി വളണ്ടിയേഴ്സ്മാരായ പി.കുഞ്ഞി മുഹമദ്, നസീര്‍ ചുള്ളിയോട്, മനോജ് പനമരം, റെജി കാട്ടിക്കുളം, സുരേന്ദ്രന്‍ കല്‍പ്പറ്റ, ജയപ്രകാശ് കല്‍പ്പറ്റ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.