പ്രതികാത്മക പട്ടിണി സമരം നടത്തി
വിവിധ ആവശ്യങ്ങളുന്നയിച്ച് ആള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ മാനന്തവാടി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതികാത്മക പട്ടിണി സമരവും റേഷന്‍ കടകളില്‍ വഞ്ചനാ ദിനവും ആചരിച്ചു.മാനന്തവാടി താലൂക്ക് സപ്ലൈ ഓഫീസിന് മുന്നില്‍ സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി ഷാജി യവനാര്‍കുളം പ്രതിഷേധം ഉദ്ഘാടനം ചെയ്തു.കെ വി ജോണി അധ്യക്ഷനായി.
പത്ത് മാസത്തെ ഭക്ഷ്യകിറ്റ് കമ്മീഷന്‍ നല്‍കുക, കൊവിഡില്‍ ജീവന്‍ നഷ്ട്ടപ്പെട്ട റേഷന്‍ വ്യാപാരികളുടെയും ജീവനക്കാരുടെയും കുടുംബത്തിന് സഹായധനം നല്‍കുകയും ജോലി സുരക്ഷ ഉറപ്പാക്കുകയും ചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.പ്രഭാകരന്‍ നായര്‍, കെ ജി രാമകൃഷ്ണന്‍, ബേബി വാളാട്, കെ കുഞ്ഞമ്മദ് എന്നിവര്‍ സംസാരിച്ചു.