സുല്‍ത്താന്‍ ബത്തേരി കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത് ആശങ്കയ്ക്കിടയാക്കുന്നു.33 ജീവനക്കാര്‍ക്കാണ് ഡിപ്പോയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. മെക്കാനിക്കല്‍, ഓഫീസ്, ഡ്രൈവര്‍, കണ്ടക്ടര്‍ ജീവനക്കാര്‍ക്കാണ് കഴിഞ്ഞ മൂന്ന് ദിവസത്തിന്നിടെ കൊവിഡ് സ്ഥിരീകരിച്ചത്.
ചുരുങ്ങിയ ദിവസം കൊണ്ട് ഇത്രയേറെ ജീവനക്കാര്‍ക്ക് കൊവിഡ് വന്നതോടെ ഡിപ്പോയിലെ മറ്റ് ജീവനക്കാരും ആശങ്കയിലായിരിക്കുകയാണ്.സുല്‍ത്താന്‍ ബത്തേരി കെ എസ് ആര്‍ ടി സി ഡിപ്പോയിലെ ജീവനക്കാര്‍ക്കിടയിലാണ് കൊവിഡ് രൂക്ഷമാകുന്നത്. മൂന്ന് ദിവസത്തിന്നിടെ 33 പേര്‍ക്കാണ് കൊവിഡ് സ്ഥിരീക്കപ്പെട്ടത്. ഇതില്‍ മെക്കാനിക്കല്‍ ജീവനക്കാര്‍ 9, ഓഫീസ് ജീവനക്കാര്‍ 6, കണ്ടക്ടര്‍ 8, ഡ്രൈവര്‍ 10 എന്നിങ്ങനെയാണ് കൊവിഡ് സ്ഥിരീകരിച്ചവരുടെ കണക്കുകള്‍. ്. ഇതില്‍ രണ്ട് പേര്‍ ദീര്‍ഘദൂര ബസ് ജീവനക്കാരാണ്. നിലവില്‍ രോഗം സ്ഥിരീകരിച്ചവര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. കൊവിഡ് ഒന്നാം ഡോസ് വാക്സിന്‍ സ്വീകരിച്ചവരും കൊവിഡ് വന്ന് മുക്തരായവര്‍ക്കുമുള്‍പ്പടെയാണ് രോഗം സ്ഥിരീകിരിച്ചിരിക്കുന്നത്. ഇത്രയേറെ ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടും വേണ്ടത്ര പ്രതിരോധ സംവിധാനങ്ങള്‍ എടുത്തിട്ടില്ലന്നും ആരോപണവും ഉയരുന്നുണ്ട്. എന്നാല്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടന്നാണ് ഡിപ്പോ അധികൃതര്‍ പറയുന്നത്. അതേസമയം ജീവനക്കാര്‍ക്ക് കൂടുതലായി കൊവിഡ് സ്ഥിരീകരിച്ചത് സര്‍വീസിനെയും ഡിപ്പോയുടെ പ്രവര്‍ത്തനത്തെയും ബാധിക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.