പാടത്ത് കൊയ്തിട്ട നെല്ല് കാട്ടാനകള്‍ നശിപ്പിച്ചു. ബത്തേരി മൈസൂര് ദേശീയ പാതയോട് ചേര്‍ന്നുള്ള കല്ലൂര്‍ 67 നെല്ലാത്താനത്ത് സന്തോഷിന്റെ വയലിലെ നെല്ലാണ് കഴിഞ്ഞദിവസം കാട്ടാനകള്‍ ചവിട്ടിമെതിച്ചത്. വന്‍തുക ചെലവഴിച്ച് രാപ്പകല്‍ കാവലിരുന്നാണ് കൃഷി സംരക്ഷിച്ചിരുന്നത്. എന്നാല്‍ പാടത്തിറങ്ങി കാട്ടാനകള്‍ കൃഷി നശിപ്പിച്ചതോടെ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥിയിലാണ് ഈ കര്‍ഷകന്‍.
ചളി നിറഞ്ഞ കണ്ടത്തില്‍ നിന്നും കൊയ്തെടുത്ത നെല്ല് ഉണങ്ങുന്നതിനായി സമീപത്തെ മറ്റൊരു കണ്ടത്തില്‍ നിരത്തിയിരുന്നു. ഇതാണ് കൊമ്പന്മാര്‍ നശിപ്പിച്ചത്. 35 പറയോളം നെല്ല് ആന നശിപ്പിച്ചതായി കര്‍ഷകനായ സന്തോഷ് പറഞ്ഞു.