മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി എംപി ഇന്ന് വയനാട്ടിലെത്തും.
രാവിലെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന രാഹുലിനെ പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും ചേര്‍ന്ന് സ്വീകരിക്കും.ആദ്യദിനം ജില്ലയിലെ വിവിധ പൊതുപരിപാടികളില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും. ആദിവാസി കോളനികളിലെ കുടിവെള്ള പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. മാനന്തവാടി നഗരത്തില്‍ പുതുതായി നിര്‍മിച്ച ഗാന്ധി പ്രതിമ അനാച്ഛാദന ചെയ്യും.ദേശീയ എല്‍എല്‍ബി പ്രവേശന പരീക്ഷയില്‍ മികച്ച വിജയം നേടിയ ആദിവാസി വിദ്യാര്‍ഥികള്‍ക്കൊപ്പമാണ് രാഹുല്‍ ഗാന്ധിയുടെ ഉച്ചഭക്ഷണം. വയനാട് ജില്ലാ കളക്ടറുമായി ചൊവ്വാഴ്ച അദ്ദേഹം കൂടിക്കാഴ്ച നടത്തും. നാളെ കളക്റ്ററും ജനപ്രതിനിധികളുമായുള്ള കൊവിഡ് അവലോകന യോഗത്തിന് ശേഷം മലപ്പുറത്തേക്ക് തിരിക്കും. മലപ്പുറം വണ്ടൂരിലെ ഗാന്ധി ഭവന്‍ സ്നേഹാരാമം വൃദ്ധസദനത്തിലെ അന്തേവാസികളുമായി ഉച്ചഭക്ഷണം കഴിക്കും. വിവിധ പരിപാടികളില്‍ പങ്കെടുത്ത ശേഷം രാഹുല്‍ ഗാന്ധി ബുധനാഴ്ച ഡല്‍ഹിയിലേക്ക് തിരിച്ചു പോകും.